Content-Length: 144856 | pFad | http://ml.wikipedia.org/wiki/Language_death

ഭാഷയുടെ മരണം - വിക്കിപീഡിയ Jump to content

ഭാഷയുടെ മരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Language death എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്ത് അംഗീകരിയ്ക്കപ്പെട്ട 6900 ഭാഷകൾ ഉള്ളതിൽ പകുതിയോളവും അടുത്ത ഏതാനും ദശകങ്ങളിൽ ഇല്ലാതാകും.[അവലംബം ആവശ്യമാണ്] ഇവയിൽ 516 എണ്ണത്തോളം ഇപ്പോൾ തന്നെ അതിജീവനഭീഷണി നേരിടുകയാണ്.[അവലംബം ആവശ്യമാണ്] 170 അമേരിക്കൻ ഭാഷകളും 210 പസഫിക് ഭാഷകളും 78 ഏഷ്യൻ ഭാഷകളും 46 ആഫ്രിക്കൻ ഭാഷകളും 12 യൂറോപ്യൻ ഭഷകളുമാണവ. ഒരു ലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന ഭാഷകൾ നൂറോളമേയുള്ളൂ. ലോകത്ത് നിലവിലുള്ള 10 ശതമാനം ഭാഷകൾക്കു മാത്രമേ തൽക്കാലത്തേക്കെങ്കിലും അപകടാവസ്ഥയില്ലാതുള്ളൂ. ഇന്നുള്ളതിൽ 96% ഭാഷകൾ സംസാരിക്കുന്നത് 4% ജനങ്ങൾ മാത്രമാണ്. തിരിച്ച് 96% ജനങ്ങൾ സംസാരിക്കുന്നത് 4% ഭാഷകൾ മാത്രവും. അതായത് 21 ഭാഷകൾ.[അവലംബം ആവശ്യമാണ്]

ജൈവവൈവിധ്യസംരക്ഷണത്തിനുള്ള ഏറ്റവും പുതിയ സംവിധാനമാണ് 'ഫ്രോസൺ സൂ'(Frozen Zoo). ലോകത്തിൽ ഓരോ വർഷവും ഒട്ടേറെ ജീവജാലങ്ങൾ വംശമറ്റുപോകുന്നു. ഇവയുടെ ജനിതകവസ്തുക്കളെ സംരക്ഷിക്കാനായാൽ വംശമറ്റുപോയാലും ഇവയെ പുനർജ്ജീവിപ്പിക്കാം. ഇന്ന് ലോകമെമ്പാടും ഇത്തരം ഫ്രോസൺ സൂകളിൽ ചീറ്റപ്പുലി, ചിമ്പാൻസി, പാണ്ട തുടങ്ങി വംശനാശഭീഷണി നേരിടുന്ന നൂറുകണക്കിനു ജീവികളുടെ ജീൻ ബീജത്തിന്റെയും ഭ്രൂണത്തിന്റെയും മറ്റും രൂപത്തിൽ ശേഖരിച്ചിരിക്കുന്നു. ഇതുപോലെത്തന്നെ ഭാഷകളേയും സൂക്ഷിക്കുന്ന രീതി ആരംഭിച്ചിട്ടുണ്ട്. AILLA ( Archive of the Indigenous Languages of Latin America)യിൽ കമ്പ്യൂട്ടർ data base ഉണ്ടാക്കി ഓഡിയോ, Textual data, പ്രസംഗം,പാട്ടുകൾ, കവിത, സംഭാഷണം തുടങ്ങിയവ ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കുന്നു.[അവലംബം ആവശ്യമാണ്] ലാറ്റിൻ അമേരിക്കൻ ഭാഷകളിലെ വംശനാശം സംഭവിക്കുന്നവയിൽനിന്ന് പുരാവസ്തുശേഖരണം നടത്തുകയും വിതരണം നടത്തുകയും ചെയ്തു. ഭാഷകൾ ദൈവപ്രമാണങ്ങളാണെന്നും അതിനാൽത്തന്നെ അവ നിരാകരിക്കപ്പെടരുതെന്നുമുള്ള ആശയമാണ് അമേരിക്കയിലെ SIL(Summer Institute of Linguistics)കാർക്കുള്ളത്. അതുകൊണ്ട് SIL Group ഉം ഭാഷകളെ ഡോക്യുമെന്റേഷൻ ചെയ്ത് സംരക്ഷിക്കാൻ ശ്രമിക്കുന്നു.[അവലംബം ആവശ്യമാണ്]

ജീവിവർഗ്ഗങ്ങളുടെ കാര്യത്തിൽ അവയുടെ ജനിതകവസ്തുക്കളെയാണ് സംരക്ഷിക്കുന്നതെങ്കിൽ ഭാഷയുടെ കാര്യത്തിൽ ഭാഷയെത്തന്നെ സൂക്ഷിച്ചുവെക്കാൻ നമുക്കാവും. പുതുതായി ഒരു ജീവിയെ സൃഷ്ടിക്കുക ശസ്ത്രത്തിന് ഇപ്പോഴും അന്യമായ കാര്യമാണ്. അതേ സമയം നിലവിലുള്ള അറിവുകളും സങ്കേതങ്ങളും ഉപയോഗിച്ച് തത്ത്വികമായിട്ടെങ്കിലും ഒരു ഭാഷയെ സൃഷ്ടിക്കുക അത്ര പ്രയാസമേറിയതല്ല.

ഭാഷകളുടെ മരണം നടക്കുന്നത് പ്രസ്തുത ഭാഷ സംസാരിക്കുന്ന ഭാഷകർ ഇല്ലാതെ വരുമ്പോഴാണ്. ഭാഷാനാശത്തിന് കാരണമാകുന്ന, ഭാഷകരില്ലാത്ത അവസ്ഥയുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്.

ലോകത്തെ ഭൂരിപക്ഷം ഭാഷകളും പതിനായിരത്തിൽ കുറവ് ആളുകളാണ് സംസാരിക്കുന്നത്.[അവലംബം ആവശ്യമാണ്] അത്തരത്തിൽ പ്രസ്തുത ഭാഷ സംസാരിക്കുന്ന ജനസമൂഹത്തിനുമേലുണ്ടാകാവുന്ന പരിസ്ഥിതി ആഘാതങ്ങൾമൂലം ആ വിഭാഗം ഭൂമിയിൽനിന്ന് ഇല്ലാതായിപ്പോയേക്കാം. രോഗങ്ങൾ,യുദ്ധങ്ങൾ തുടങ്ങിയ കീഴ്പ്പെടുത്തൽ (ഭൗതികാക്രമണങ്ങൾ) വഴി ഭാഷകരില്ലാതാകാം. മറ്റൊന്ന് പ്രായമായവർ മാത്രം ഒരു ഭാഷ സംസാരിക്കുകയും അടുത്ത തലമുറ മറ്റേതെങ്കിലും ഭാഷയിലേക്ക് മാറുകയും ചെയ്തതുമൂലം പ്രായമായവരുടെ മരണത്തോടെ ഭാഷ ഇല്ലാതാകുന്നു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ആഗോളവൽക്കരണത്തിന്റെ പ്രതികരണമായിട്ട് വൻതോതിലുള്ള ഇംഗ്ളീഷ് ഭാഷാപഠനം നടന്നുവരുന്നു. കംപ്യൂട്ടർ വ്യവസായത്തിൽ ലോകമേൽക്കോയ്മ നേടാൻ ലക്ഷ്യമിട്ട് ചൈനക്കാർ വൻതോതിൽ ഇംഗ്ളീഷ് ഭാഷ പഠിക്കുന്നു. ലോകത്ത് 85 ശതമാനത്തിൽ അധികം ശസ്ത്ര സാങ്കേതിക അക്കാദമിക പ്രവർത്തനങ്ങൾ നടക്കുന്നത് ഇംഗ്ളീഷ് ഭാഷയിലാണ്.[അവലംബം ആവശ്യമാണ്] ഇതിനുള്ള പ്രധാന കാരണം വിവരസമ്പത്ത് കൈകാര്യം ചെയ്യുന്നത് 80 ശതമാനത്തോളം ഇംഗ്ളീഷ് ഭാഷയിൽ ആയതാണ്.[അവലംബം ആവശ്യമാണ്] ഇൻഡ്യയെപ്പോലുള്ള വിവിധ ഭാഷാ രാജ്യത്ത് ദേശീയ ഭാഷയായ ഹിന്ദിയേക്കാളും പരസ്പരം ബന്ധിപ്പിക്കുന്ന ബന്ധഭാഷയായി നിൽക്കുന്നത് ഇംഗ്ളീഷാണ്. ഏതൊരു അഹിന്ദി പ്രദേശകാരനും ഹിന്ദിയേക്കാൾ സ്വീകാര്യത ഇംഗ്ളീഷിനു നൽകുന്നു. പരിമിതമായ ജീവിതാവശ്യങ്ങൾക്ക് പ്രാദേശികഭാഷ മതിയായേക്കാം. എന്നാൽ ഭാഷ ഇന്ന് ആവശ്യത്തിലുപരി വിജ്ഞാനം മുതൽ ആർഭാടത്തിനുവരെ ഉള്ളതാണ്.

ഭാഷകളുടെ മരണത്തെക്കുറിച്ച് പറയുമ്പോൾ അവയ്ക്കെല്ലാം ലിപിയോ എഴുത്തോ ഉണ്ടെന്നു കരുതേണ്ടതില്ലല്ലോ? അത്തരത്തിൽ ലിപിയിലേക്കും മറ്റും കാലക്രമേണ പരിണമിക്കാതെ നശിച്ചുപോകുന്ന ഒരു ഭാഷാസമൂഹം പ്രസ്തുത ഭാഷയിൽനിന്ന് മറ്റൊരു വലിയ ജനസമൂഹത്തിന്റെ ഭാഷയിലേക്ക് (പുരോഗതിക്കോ, വിവരങ്ങൾക്കോ വേണ്ടി) മാറുന്നുണ്ട്. ഇന്ത്യയിലെ ആദിവാസികളുടെ ഭാഷയിലും ഇത്തരം മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഒരു ഭാഷ പഠിക്കുന്നതിൽ സാമ്പത്തികമെന്ന ലക്ഷ്യം ചെറുതല്ല. കച്ചവടത്തിനായി പ്രാചീനകേരളത്തിലെത്തിയ വിദേശികൾ ഇവിടുത്തെ ഭാഷ സ്വായത്തമാക്കിയിരുന്നു. മതപരിവർത്തനത്തിനു വന്നവരും ഈ ഭാഷയെ ആശ്രയിച്ചു. ലക്ഷ്യം കണ്ടുകൊണ്ടുതന്നെയാണ് ഭാഷാപഠനം, ഭാഷാമാറ്റം എന്നിവ സംഭവിക്കുന്നത്.

ലാറ്റിനമേരിക്കയിലോ, ആഫ്രിക്കയിലോ ഭാഷകൾക്ക് വംശനാശം സംഭവിക്കുന്നത് കാണുന്നുണ്ട്. തദ്ദേശീയമായ ന്യൂനപക്ഷഭാഷകൾ സംസാരിക്കുന്നവർ പലപ്പോഴും സമ്പത്തികകാരണങ്ങളാലോ ഉപയോഗത്തിന്റെ ആവശ്യം കൊണ്ടോ അഭിമാനത്തിന്റെ പ്രശ്നം കൊണ്ടോ തദ്ദേശീയഭാഷകൾ ഉപേക്ഷിച്ച് വലിയ ഭാഷയുടെ സംരക്ഷണത്തിലേക്ക് കടക്കുന്നു. അതുവഴി പുതിയ ഭാഷയുടെ അന്തസ്സ് അടുത്ത തലമുറ നേടിയെടുക്കുന്നു.

ഭാഷയുടെ മരണത്തെക്കുറിച്ചുള്ള വ്യാകുലത പല നിക്ഷിപ്ത തല്പര സമൂഹങ്ങളിലും ഉയർന്നുവരുന്നുണ്ട്. വംശം, വർഗ്ഗം, രാഷ്ട്രീയം തുടങ്ങിയ നിക്ഷിപ്തതാല്പര്യങ്ങളാണ് ഈ വേവലാതിക്കു പുറകിൽ പലപ്പോഴും ഉണ്ടാവുക. കപടദേശീയത, കപടഭാഷാസ്നേഹം, തുടങ്ങിയവയുടെ മറവിൽ സ്വാഭാവികമായ ഭാഷാപരിണാമത്തെ പിറകോട്ടടിപ്പിക്കാനുള്ള പ്രവണതയുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.[അവലംബം ആവശ്യമാണ്]

ഇന്ത്യയിൽ 1600 ഭാഷകളുണ്ട്. അവയെ എല്ലാം പ്രോത്സാഹിപ്പിക്കാനോ കരുതാനോ പോലും ആവില്ല. എല്ലാ ഭാഷകളിലും കോടതിവിധികളും ഗസറ്റും മറ്റും ഉണ്ടാക്കാനുമാവില്ല.

പല കാര്യങ്ങളിലും ഇന്നു ശാസ്ത്രം ലോകമെമ്പാടും ഒരേ ഏകകങ്ങൾ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ഇതുപോലെ മനുഷ്യന്റെ ഭാഷയെ ഏകീകരിക്കുക(standardise) എന്നത് ശാസ്ത്രത്തിന്റെ രീതിതന്നെയാണ്.[അവലംബം ആവശ്യമാണ്] ഈ വാദഗതി മനുഷ്യന്റെ സംസാരഭാഷയിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഭാഷകളുടെ ദൗർബല്യവും, രോഗാവസ്തയും മരണവുമെല്ലാം പ്രകൃതിസഹജമാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല.

അവലംബങ്ങൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭാഷയുടെ_മരണം&oldid=3639708" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: http://ml.wikipedia.org/wiki/Language_death

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy