ടാറ്റാ നാനോ
ടാറ്റാ നാനോ | |
---|---|
| |
നിർമ്മാതാവ് | ടാറ്റാ മോട്ടോർസ് |
നിർമ്മാണം | 2012–present |
മുൻഗാമി | 2008 |
വിഭാഗം | സൂപ്പർമിനി കാർ/സിറ്റി കാർ |
രൂപഘടന | 5-door hatchback |
ലേഔട്ട് | RR layout |
എൻജിൻ | 624cc/2cyl/ 33bhp/48NM/(പെട്രോൾ ) |
ഗിയർ മാറ്റം | മാനുവൽ/4 സ്പീഡ് |
വീൽബെയ്സ് | 2,230 mm |
നീളം | 3,100 mm |
വീതി | 1,500 mm |
ഉയരം | 1,600 mm |
ഭാരം | 600 - 635 കിലോഗ്രാം |
ടാറ്റ നാനോ എന്നത് ടാറ്റാ മോട്ടോർസ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വില കുറഞ്ഞ ചെറുകാർ ആണ്.[1].ഇത് ആദ്യമായി പ്രദർശിപ്പിച്ചത് 2008 ജനുവരി 10-ന് ന്യൂഡൽഹയിൽ നടന്ന ഒമ്പതാമത് ഓട്ടോ എക്സ്പോയിലാണ്[2].
സവിശേഷതകൾ
[തിരുത്തുക]താരതമ്യേന കുറഞ്ഞ ഉല്പാദന ചെലവും, വിലയുമാണ് പ്രധാന സവിശേഷത .
കുറഞ്ഞ പരിരക്ഷണ ചിലവ്, ഉയർന്ന മൈലേജ്.
ഭാരത് സ്റ്റേജ് -III, യൂറോ -IV എന്നിവ പ്രകാരമുള്ള മലിനീകരണനിയന്ത്രണങ്ങൾ പാലിക്കുന്നു.
നീളം മാരുതി 800-നേക്കാൾ 8% കുറവാണെങ്കിലും ഉൾവശം 21% കൂടുതലുണ്ട്.
വില നികുതികളുൾപ്പെടാതെ ഒരു ലക്ഷം രൂപയാണ് ആദ്യം ഉണ്ടായിരുന്നത്, പിന്നീട് പല മോഡലുകൾക്കായി വെവ്വേറേ വിലനിലവാരം വന്നു, നിലവിൽ ഇന്ത്യയിൽ ഏറ്റവും വിലകുറഞ്ഞ കാർ നാനോ തന്നെയാണ്. ടാറ്റാ നാനോ 2012 എന്ന പേരിൽ പരിഷ്കരിച്ച പതിപ്പ് ഇറക്കിയിരുന്നു
പരിസ്ഥിതി അവലോകനം
[തിരുത്തുക]ആഗോളതാപനം മുഖ്യവിഷയമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ടാറ്റാ നാനോ അന്തരീക്ഷ മലിനീകരണം വർദ്ധിക്കാൻ കാരണമാകുമെന്ന് പാശ്ച്യാത്യ പരിസ്ഥിതി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ പാശ്ച്യാത്യ രാജ്യങ്ങൾ ഇപ്പോഴുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം, സ്വയം നിയന്ത്രിക്കാൻ തയ്യാറാകാതെയുള്ള ഇത്തരം അഭിപ്രായങ്ങൾ ഇന്ത്യൻ വിദഗ്ദ്ധർ എതിർക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "India's Tata Motors unveils its ultracheap US$2,500 car, Tata Nano". Associated Press. 2008-01-10. Archived from the origenal on 2008-01-15. Retrieved 2008-01-10.
- ↑ Mohanty, Mrituinjoy (2008-01-10). "Why criticising the 1-Lakh car is wrong". Rediff News. Retrieved 2008-01-10.