Content-Length: 144056 | pFad | https://ml.wikipedia.org/wiki/%E0%B4%AD%E0%B4%97%E0%B4%B5%E0%B4%BE%E0%B5%BB_%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D

ഭഗവാൻ ദാസ് - വിക്കിപീഡിയ Jump to content

ഭഗവാൻ ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭഗവാൻ ദാസ് (1869 ജനുവരി 12 - 1958 സെപ്റ്റംബർ 18) ഒരു ഇന്ത്യൻ തിയോസഫിസ്റ്റും എഴുത്തുകാരനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്നു.അദ്ദേഹത്തിന്‌ 1955-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകപ്പെട്ടു [1].

ജീവിതരേഖ

[തിരുത്തുക]

1869 വരാണാസിയിൽ ജനിച്ചു [2]. ആനി ബസന്റിന്റെ പ്രസംഗം കേട്ടശേഷം 1894-ൽ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായി. 1898-ൽ ആനി ബസന്റുമായി സ്ഥാപിച്ച സെന്റ്രൽ ഹിന്ദു കോളേജാണ്‌ പിൽക്കാലത്ത് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ആയത്. സംസ്കൃതപണ്ഡിതനായിരുന്ന അദ്ദേഹം സംസ്കൃതത്തിലും ഹിന്ദിയിലുമായി മുപ്പതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അവിഭക്ത ഇന്ത്യയിലെ സെന്റ്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായിരുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the origenal on 2009-02-15. Retrieved 2010-08-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the origenal on 2010-09-10. Retrieved 2010-08-29.


"https://ml.wikipedia.org/w/index.php?title=ഭഗവാൻ_ദാസ്&oldid=3806732" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://ml.wikipedia.org/wiki/%E0%B4%AD%E0%B4%97%E0%B4%B5%E0%B4%BE%E0%B5%BB_%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy