Content-Length: 210750 | pFad | https://ml.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF

അന്തരീക്ഷസ്ഥിതി - വിക്കിപീഡിയ Jump to content

അന്തരീക്ഷസ്ഥിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തെ അന്തരീക്ഷസ്ഥിതി അനുസരിച്ച് വിവിധ മേഖലകളായി തിരിക്കുന്ന ഭൂപടം. അക്ഷാംശമാണ് തരംതിരിവിനെ ബാധിക്കുന്ന പ്രധാന ഘടകം. ഭൂമദ്ധ്യരേഖയിൽ നിന്ന് അകലേയ്ക്ക് പോകുമ്പോൾ ട്രോപ്പിക്കൽ, വരണ്ടത്, മോഡറേറ്റ്മ് കോണ്ടിനെന്റൽ, ധ്രുവപ്രദേശത്തേത് എന്നിങ്ങനെയാണ് വിവിധ മേഖലകൾക്ക് നൽകപ്പെട്ടിരിക്കുന്ന പേരുകൾ. ഈ മേഖലകൾക്കുതന്നെ ഉപമേഖലകളുമുണ്ട്.
അന്തരീക്ഷസ്ഥിതിയുടെ ആഗോളതലത്തിലുള്ള വർഗ്ഗീകരണം

താപനില, ഹ്യുമിഡിറ്റി, അന്തരീക്ഷമർദ്ദം, കാറ്റ്, മഴ, അന്തരീക്ഷത്തിലെ ധൂളികളുടെ അളവ് തുടങ്ങിയ കാലാവസ്ഥാപരമായ പല ഘടകങ്ങൾക്കും ദീർഘനാൾ കൊണ്ട് നടത്തുന്ന നിരീക്ഷണത്തിൽ കാണുന്ന അവസ്ഥയെയാണ് അന്തരീക്ഷസ്ഥിതി (Climate) എന്ന പ്രയോഗം കൊണ്ട് വിവക്ഷിക്കുന്നത്. കാലാവസ്ഥ (വെതർ) ഇത്തരം ഘടകങ്ങളുടെ തൽസ്ഥിതിയെയോ ഹ്രസ്വകാലമാറ്റത്തെയോ വിവക്ഷിക്കാനായി ഉപയോഗിക്കുന്ന പദമാണ്.

അന്തരീക്ഷസ്ഥിതിക്ക് കാരണമാകുന്നത് അഞ്ച് ഘടകങ്ങളടങ്ങിയ ഒരു വ്യവസ്ഥയാണ്: അന്തരീക്ഷം, ഹൈഡ്രോസ്ഫിയർ, ക്രയോസ്ഫിയർ, കരഭൂമിയുടെ വിസ്തീർണ്ണം, ബയോസ്ഫിയർ[1] എന്നിവയാണ് ഈ ഘടകങ്ങൾ.

ഭൂമദ്ധ്യരേഖയിൽ നിന്നുള്ള ദൂരം, ഭൂപ്രകൃതി, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അടുത്തുള്ള ജലാശയങ്ങൾ ജലാശയങ്ങളിലെ ഒഴുക്ക് എന്നിവയാണ് ഒരു പ്രദേശത്തിന്റെ ക്ലൈമറ്റിനെ ബാധിക്കുന്ന ഘടകങ്ങൾ. വിവിധ രീതികളിൽ ക്ലൈമറ്റുകളെ വർഗ്ഗീകരിക്കപ്പെട്ടിട്ടുണ്ട്. താപനിലയും മഴയുടെ അളവുമാണ് വർഗ്ഗീകരണത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. [2]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. AR4 SYR Synthesis Report Annexes. Ipcc.ch. Retrieved on 2011-06-28.
  2. C. W. Thornthwaite (1948). "An Approach Toward a Rational Classification of Climate" (PDF). Geographical Review. 38 (1): 55–94. doi:10.2307/210739. JSTOR 210739.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

പുറംവായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്തരീക്ഷസ്ഥിതി&oldid=4070228" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://ml.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy