Content-Length: 99150 | pFad | https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%88%E0%B5%BD_%E0%B4%B9%E0%B4%BE%E0%B4%B2%E0%B5%88%E0%B4%A1%E0%B5%8D

അരൈൽ ഹാലൈഡ് - വിക്കിപീഡിയ Jump to content

അരൈൽ ഹാലൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓർഗാനിക് രസതന്ത്രത്തിൽ അരൈൽ ഹാലൈഡ് (ഹാലോഅരീൻ അല്ലെങ്കിൽ ഹാലജനോഅരീൻ എന്നോ അറിയപ്പെടുന്നു) എന്നത് അരോമാറ്റിക്ക് റിങ്ങുമായി നേരിട്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന ഒന്നോ അതിലധികമോ ഹൈഡ്രജൻ ആറ്റങ്ങൾ ഒരു ഹാലൈഡിനാൽ നീക്കം ചെയ്യപ്പെട്ട ഒരു അരോമാറ്റിക്ക് സംയുക്തമാണ്. നിർമ്മാണത്തിനുള്ള വിവിധ മാർഗ്ഗങ്ങളിലും ഗുണവിശേഷങ്ങളിലും ഹാലോഅരീനുകൾ ഹാലോആൽക്കെയിനിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങൾ അരൈൽ ക്ലോറൈഡുകൾ ആണ്. എന്നാൽ സംയുക്തങ്ങളുടെ നിര വളരെ വലുതാണ്.

ഘടനാപരമായ പ്രവണതകൾ

[തിരുത്തുക]

ആരൈൽ ഹാലൈഡുകളുടെ C-X ദൂരങ്ങൾ പ്രതീക്ഷിക്കും വിധമുള്ള പ്രവണതകൾ പിന്തുടരുന്നു. ഫ്ലൂറോബെൻസീൻ, ക്ലോറോബെൻസീൻ, ബ്രോമോബെൻസീൻ, മീഥൈൽ 4-അയ്ഡോബെൻസോയേറ്റ്, മീഥൈൽ 4-അയഡോബെൻസോയേറ്റ് എന്നിവയുടെ ഈ ദൂരങ്ങൾ യഥാക്രമം 135.6(4), 173.90(23), 189.8(1), 209.9 pm എന്നിവയാണ്.[1]

രാസപ്രവർത്തനങ്ങൾ

[തിരുത്തുക]

അരൈൽ ഹാലൈഡുകൾ SN2 ന്യൂക്ലിയോഫിലിക്ക് അരോമാറ്റിക്ക് സബ്സ്റ്റിറ്റ്യൂഷൻ രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നില്ല. റാഡിക്കൽ ആനയോണുകൾ ഉൾപ്പെടുന്ന രാസപ്രവർത്തനങ്ങൾ വഴി ശക്തമായ ന്യൂക്ലിയോഫൈലുകളാൽ ഹാലജനുകൾ സ്ഥാനം മാറ്റപ്പെടുന്നു. മറ്റൊരുവിധത്തിൽ അരൈൽ ഹാലൈഡുകൾ, പ്രത്യേകിച്ച് ബ്രോമൈഡുകളും അയഡൈഡുകളും ഓക്സിഡേഷൻ അഡിഷനിൽ ഏർപ്പെടുന്നു. തന്മൂലം അവ Buchwald–Hartwig amination തരം രാസപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു.

അരൈൽ ഹാലൈഡുകൾ ലോഹങ്ങളുമായി പ്രവർത്തിച്ച് അരൈൽ ആനയോണുകളുടെ സ്രോതസ്സുകളായി വർത്തിക്കുന്ന കൂടുതൽ രാസപ്രവർത്തനത്തിലേർപ്പെടുന്ന ഉൽപ്പന്നങ്ങളുണ്ടാകുന്നു. മഗ്നീഷ്യം അരൈൽ ഹാലൈഡുകൾ ഗ്രിഗ്നാഡ് റിയേജന്റുകളാണ്. മറ്റ് അരൈൽ സംയുക്തങ്ങളുടെ ഓർഗാനിക് സിന്തസൈസിന് അവ ഉപയോഗപ്രദമാണ്.

ക്ലോറോബെൻസീൻ ഫിനോളിന്റെ നിർമ്മാണത്തിനുപയോഗിച്ചിരുന്നു. ഇന്നാൽ ഫിനോൾ ഇപ്പോൾ നിർമ്മിക്കുന്നത് ക്യുമീൻ ഓക്സീകരണം നടത്തിയാണ്. വളരെ ഉയർന്ന താപനിലകളിൽ അരൈൽ ഗ്രൂപ്പുകൾ അമോണിയയുമായി പ്രവർത്തിച്ച് അനിലീനുകൾ തരുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. Oberhammer, Heinz (2009). "The Structural Chemistry of Carbon-Halogen Bonds". PATai's Chemistry of Functional Groups. doi:10.1002/9780470682531.pat0002. ISBN 978-0-470-68253-1.
"https://ml.wikipedia.org/w/index.php?title=അരൈൽ_ഹാലൈഡ്&oldid=2455432" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%88%E0%B5%BD_%E0%B4%B9%E0%B4%BE%E0%B4%B2%E0%B5%88%E0%B4%A1%E0%B5%8D

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy