കോവിഡ്-19 ആഗോള മഹാമാരിക്കിടെ മാസ്കുകളുടെ ഉപയോഗം

കോവിഡ്-19 ആഗോള മഹാമാരിക്കിടെ, സർജിക്കൽ മാസ്ക്കുകൾ, തുണികൊണ്ടുള്ള മാസ്കുകൾ തുടങ്ങിയ പലതരം മുഖാവരണങ്ങൾ SARS-CoV-2 എന്ന വൈറസ് പടർന്നുപിടിക്കുന്നതിനെതിരായ പ്രതിരോധമാർഗ്ഗമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആരോഗ്യ പരിപാലനരംഗത്തും സമൂഹത്തിൽ പൊതുവേയും മാസ്കുകളുടെ ഉപയോഗം രോഗം പടരുന്നതിനെതിരേയുള്ള ഉറവിട നിയന്ത്രണവും, വ്യക്തിസുരക്ഷയും ലക്ഷ്യമിടുന്നു.

തിരുപ്പൂർ പട്ടണത്തിലെ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥ കോവിഡ്-19 ലോക്ക്ഡൗണിനിടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്നു.

രോഗം പകരാനുള്ള സാദ്ധ്യത കുറയ്ക്കുന്നതിനായി ഭരണകൂടങ്ങളും ആരോഗ്യവിദഗ്ദ്ധരും മാസ്കുകളുടെ ഉപയോഗം ശുപാർശ ചെയ്യുന്നുണ്ട്.[1] പാൻഡെമിക് കാലത്ത് പൊതുസ്ഥലത്ത് മാസ്കിന്റെ ഉപയോഗം ശുപാർശ ചെയ്യുകയോ നിഷ്കർഷിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിലാണ് ലോകജനസംഖ്യയിൽ ഏകദേശം 95% വസിക്കുന്നത്.[2]

വിവിധതരം മാസ്കുകൾ

തിരുത്തുക

കോവിഡ്-19 ആഗോള മഹാമാരിക്കിടെ ഭരണകൂടങ്ങൾ രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേയ്ക്ക് അസുഖം പടരുന്നത് തടയുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് മാസ്കുകൾ ശുപാർശ ചെയ്യുന്നത്. മാസ്ക് ധരിക്കുന്ന വ്യക്തിയുടെ ഉച്ഛ്വാസവായും ഫിൽറ്റർ ചെയ്യാതെ രോഗകാരിയോടൊപ്പം പുറത്തുവിടുന്നതിനാൽ വാൾവുകൾ ഉള്ള മാസ്കുകൾ ഈ ഉദ്ദേശത്തിന് ശുപാർശ ചെയ്യുന്നില്ല.

കോവിഡ് 19 മഹാമാരിക്കിടെ സംരക്ഷണത്തിനായി പലതരം മാസ്കുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്:

മുഖം മറയ്ക്കുന്ന ഷീൽഡുകൾ, മെഡിക്കൽ ഗോഗ്ഗിളുകൾ എന്നിങ്ങനെയുള്ള വ്യക്തി സംരക്ഷണ ഉപകരണങ്ങൾ (പി.പി.ഇ.) ചിലപ്പോൾ മാസ്കുകൾക്കൊപ്പം ഉപയോഗിക്കുമെങ്കിലും ഇവ മാസ്കുകൾക്ക് പകരമാവുന്നില്ല.[3] കയ്യുറകൾ, ഏപ്രനുകൾ, ഗൗണുകൾ, പാദുകങ്ങളെ മറയ്ക്കുന്ന കവറുകൾ, മുടി മറയ്ക്കുന്ന ആവരണങ്ങൾ എന്നിവയും വ്യക്തി സംരക്ഷണത്തിനുപയോഗിക്കുന്ന അനുബന്ധ ഉപകരണങ്ങളാണ്.[4]

മാസ്കുകളുടെ ദൗർലഭ്യം കാരണം ഇത്രത്തോളം ഫലപ്രദമല്ലാത്ത സർട്ടിഫിക്കേഷനില്ലാത്ത മാസ്കുകൾ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.[5]

  1. "What Dr. Fauci wants you to know about face masks and staying home as virus spreads". PBS NewsHour (in അമേരിക്കൻ ഇംഗ്ലീഷ്). 3 ഏപ്രിൽ 2020. Retrieved 1 മേയ് 2021.
  2. "What Countries Require or Recommend Masks In Public?". #Masks4All (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 1 മേയ് 2021.
  3. CDC (11 ഫെബ്രുവരി 2020). "Considerations for Wearing Masks". Centers for Disease Control and Prevention (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 25 ജനുവരി 2021.{{cite web}}: CS1 maint: url-status (link)
  4. "Personal Protective Equipments (PPE) -Prerequisites, Rationale and Challenges during COVID 19 Pandemic". ResearchGate (in ഇംഗ്ലീഷ്). Retrieved 17 ഫെബ്രുവരി 2021.
  5. Lam, Simon Ching; Suen, Lorna Kwai Ping; Cheung, Teris Cheuk Chi (മേയ് 2020). "Global risk to the community and clinical setting: Flocking of fake masks and protective gears during the COVID-19 pandemic". American Journal of Infection Control. 48 (8): 964–965. doi:10.1016/j.ajic.2020.05.008. PMC 7219383. PMID 32405127.
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy