Jump to content

കച്ച് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കച്ഛ് ജില്ല

કચ્છ જિલ્લો
കച്ഛ് ജില്ല (ഗുജറാത്ത്)
കച്ഛ് ജില്ല (ഗുജറാത്ത്)
രാജ്യംഇന്ത്യ
സംസ്ഥാനംഗുജറാത്ത്
ആസ്ഥാനംഭുജ്
ഭരണസമ്പ്രദായം
 • ലോകസഭാ മണ്ഡലങ്ങൾകച്ഛ്
 • നിയമസഭാ മണ്ഡലങ്ങൾ6
ജനസംഖ്യ
 (2001)
 • ആകെ1,526,321
Demographics
 • സ്ത്രീപുരുഷ അനുപാതം951
പ്രധാന പാതകൾ1
കച്ച് ജില്ല കാണിക്കുന്ന ഭൂപടം

ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ്‌ കച്ഛ്. 45,612 km² വിസ്ത്രീർണ്ണമുള്ള ഈ ജില്ല ഗുജറാത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും, വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ തന്നെ ഒന്നാമത്തെ ജില്ലയുമാണ്‌.

തെക്കുഭാഗത്ത് കച്ച് ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും കിഴക്കും വടക്കും ഭാഗങ്ങൾ റാൻ ഓഫ് കച്ച് മേഖലകളുമാണ്‌. കച്ച് ജനവാസം വളരെക്കുറഞ്ഞ ഒരു പ്രദേശമാണ്. ഇതിന്റെ തെക്കുഭാഗത്തുള്ള ഉയർന്ന പ്രദേശം സസ്യജാലങ്ങൾ വളരെക്കുറഞ്ഞതും പാറക്കെട്ടുകൾ നിറഞ്ഞതുമാണ്. ജില്ലയുടെ ഭൂരിഭാഗവും റാൻ ഓഫ് കച്ച് എന്ന വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ്‌. മഴക്കാലത്ത് ഈ പ്രദേശത്ത് കടലിൽ നിന്ന് ഉപ്പുവെള്ളം കയറുകയും മറ്റു സമയങ്ങളിൽ വരണ്ടുണങ്ങിപ്പോകുകയും ചെയ്യുന്നു. റാൻ ഓഫ് കച്ച് ഏതാണ്ട് ഉപയോഗയോഗ്യമല്ലാത്ത ഒരു മേഖലയാണെന്നു പറയാം[1]‌.

റാൻ ഓഫ് കച്ച്

[തിരുത്തുക]
വേനൽക്കാലത്ത് ഭൂമി വരണ്ട് വിണ്ടുകീറുന്നു

ഇവിടെ ജീവിക്കുന്ന ജനങ്ങൾ, ജലസേചനം ലഭ്യമാകുന്ന താഴ്വാരങ്ങളിൽ വളരെ കുറഞ്ഞയളവിൽ ഗോതമ്പും, പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഏതാണ്ട് 30 സെന്റീമീറ്റർ മാത്രം വാർഷികവർഷപാതമുള്ള ഈ മേഖലയിൽ കൃഷി വളരെ വിഷമം പിടിച്ച ഒന്നാണ്. ആടുവളർത്തൽ കർഷകരുടെ മറ്റൊരു പ്രധാന തൊഴിലാണ്. എങ്കിലും കുതിരകളും, ഒട്ടകങ്ങളുമാണ് ഇവിടത്തെ വളർത്തുമൃഗങ്ങളിൽ പേരുകേട്ടത്.

കാലവർഷം കഴിയുമ്പോൾ റാൻ വരണ്ടു പോകുകയും ഉപ്പ് അടിയുകയും ചെയ്യുന്നു. ഉപ്പു പുരണ്ട മത്സ്യങ്ങളുടേയും മറ്റു ജീവികളുടേയും അവശിഷ്ടങ്ങൾ ഇവിടെ കാണപ്പെടുന്നു.

പുരാതനകാലത്ത് അറബിക്കടൽ റാൻ പ്രദേശത്തേക്ക് കയറി ഒരു ഉൾക്കടൽ അവിടേയും നിലനിന്നിരുന്നു. നദീജലത്തിലൂടെ അടിഞ്ഞു കൂടിയ മണ്ണ് മൂടി ഈ പ്രദേശം ചതുപ്പുനിലമായി മാറുകയായിരുന്നു. പഴയ തീരത്ത് സമൃദ്ധമായ തുറമുഖനഗരങ്ങൾ നിലനിന്നിരുന്നു. ഈ നഗരങ്ങളുടെ അവശിഷ്ടങ്ങൾ വിജനമായ ചതുപ്പുകളുടെ അരികുകളിൽ ഇന്നും കാണാം[1].

അള്ളാബണ്ട്

[തിരുത്തുക]

1819-ലെ ഒരു ഭൂകമ്പത്തെത്തുടർന്ന് കച്ചിന്റെ പടിഞ്ഞാറുഭാഗത്തുള്ള 2000 ചതുരശ്രമൈലോളം പ്രദേശം പതിനഞ്ചടിയോളം താഴുകയും സമുദ്രത്തിനടിയിലാകുകയും ചെയ്തു. ഇതോടൊപ്പം സിന്ധൂനദിയുടെ ഒരു കൈവഴി തന്നെ ഇല്ലാതാകുകയും ചെയ്തു[2]. ഇതിനെ തുലനം ചെയ്യുന്നതിന് ചുറ്റുപാടുമുള്ള സമതലങ്ങളിൽ ഒരു തിട്ട ഉയരുകയും ചെയ്തു. ഈ തിട്ടയെ തദ്ദേശവാസികൾ അള്ളാ ബണ്ട് എന്നാണ് വിളിക്കുന്നത്[1].

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 109–110. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. http://cires.colorado.edu/~bilham/Bilham(1998).html (ശേഖരിച്ചത് 2009 മാർച്ച് 19)
"https://ml.wikipedia.org/w/index.php?title=കച്ച്_ജില്ല&oldid=3354734" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy