അമേരിക്കക്കാരനായ രാഷ്ട്രീയക്കാരനും അഭിഭാഷകനും പട്ടാളക്കാരനുമായിരുന്നു ജോൺ സി. ബ്രെക്കിന്റിഡ്ജ് - John Cabell Breckinridge . അമേരിക്കൻ കോൺഗ്രസ്സിന്റെ ഇരു സഭകളിലും അംഗമായിരുന്ന ഇദ്ദേഹം അമേരിക്കൻ ഐക്യനാടുകളുടെ 14ാമത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ വൈസ് പ്രസിഡന്റുമായിരുന്നു.
1857 മുതൽ 1861 വരെ അമേരിക്കൻ വൈസ് പ്രസിഡന്റായ ജോൺ, അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് യുഎസ് സെനറ്റ് അംഗമായിരുന്നു. എന്നാൽ, അമേരിക്കൻ കോൺഫെഡറേറ്റ് ആർമിയിൽ ചേർന്നതിനെ തുടർന്ന് സെനറ്റിൽ നിന്ന് പുറത്താക്കി.
1821 ജനുവരി 16ന് അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തെ ലെക്‌സിങ്ടണിലെ തോൺ ഹില്ലിൽ ജനിച്ചു.[1] ജോസഫ് കാബെൽ, മേരി ക്ലേ ബ്രെക്കിന്റിഡ്ജ് എന്നിവരുടെ ആറുമക്കളിൽ നാലാമനായി ജനിച്ചു. മാതാപിതാക്കളുടെ ഏക ആൺകുട്ടിയായിരുന്നു ഇദ്ദേഹം.[2]