Content-Length: 140510 | pFad | http://ml.wikipedia.org/wiki/%E0%B4%9F%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%AA%E0%B4%BF%E0%B4%AA%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D

ടാനി പിപിറ്റ് - വിക്കിപീഡിയ Jump to content

ടാനി പിപിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടാനി പിപിറ്റ്
A. c. griseus overwintering in India
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Motacillidae
Genus: Anthus
Species:
A. campestris
Binomial name
Anthus campestris
Range of A. campestris     Breeding      Passage      Non-breeding
Synonyms
  • Alauda campestris Linnaeus, 1758
ടാനി പിപിറ്റ് മുട്ടകൾ

വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലും, പോർച്ചുഗൽ മുതൽ മധ്യ സൈബീരിയ വരെയും മംഗോളിയയിലും മധ്യ പാലിയാർട്ടിക് പ്രദേശങ്ങളിളിലും കാണപ്പെടുന്ന ഒരു ഇടത്തരം വലിയ പാസെറൈൻ പക്ഷിയാണ് ടാനി പിപിറ്റ് ( ആന്തസ് കാമ്പെസ്ട്രിസ്). ശൈത്യകാലത്ത് ഉഷ്ണമേഖലാ ആഫ്രിക്കയിലേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും നീങ്ങുന്ന ഒരു ദേശാടനപ്പക്ഷിയാണിത്. [2]

16 centimetres (6.3 in) ) വരെ വലിപ്പമുള്ള പക്ഷിയാണിത്. ചിറകുകളുടെ വിസ്തൃതി 25–28 centimetres (9.8–11.0 in). ശരീരത്തിന്റെ പുറംഭാഗം മണൽ തവിട്ട് നിറവും കീഴ്ഭാഗം മങ്ങിയ നിറവുമുണ്ട്. ഇത് വലിയവരമ്പനോട് വളരെ സാമ്യമുള്ളതാണ്, പക്ഷേ അല്പം ചെറുതാണ്. ഇതിന്റെ പറക്കൽ ശക്തവും നേരിട്ടുള്ളതുമാണ്, മാത്രമല്ല ഇത് വലിയവരമ്പനേക്കാൾ ഉച്ചത്തിൽ ശബാദമുണ്ടാക്കുന്നു [3]


തെക്കേ ഏഷ്യയിൽ, ശൈത്യകാലത്ത് വലിയവരമ്പൻ, ബ്ലയ്ത്ത് വരമ്പൻ, വയൽവരമ്പൻ എന്നിവയോടൊപ്പം താമസിക്കുന്ന ടാനി പിപിറ്റിനെ വേർതിരിച്ചറിയാൻ എളുപ്പമല്ല. ഈ വിഭാഗത്തിലെ മറ്റു പിപ്പറ്റുകളേപ്പോലെ, ടാനി പിപിറ്റും കീടങ്ങളെ ഭക്ഷിക്കുന്നവയാണ്.

അർദ്ധ മരുഭൂമികൾ ഉൾപ്പെടെയുള്ള വരണ്ട തുറന്ന പ്രദേശങ്ങളാണ് പ്രജനന ആവാസ കേന്ദ്രം. നിലത്തുതന്നെയാണ് കൂട് നിർമ്മിക്കുന്നത്. 4-6 മുട്ടകളാണ് ഒരുതവണയിടുന്നത്.

സമൂഹത്തിൽ

[തിരുത്തുക]

1944 ൽ പുറത്തിറങ്ങിയ ടാനി പിപിറ്റ് എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം, ഇംഗ്ലണ്ടിൽ ഒരു ജോടി തവിട്ടുനിറത്തിലുള്ള പിപിറ്റിനെ വളർത്തുന്ന അപൂർവ സംഭവത്തെക്കുറിച്ചാണ്. [4][5]

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Anthus campestris". IUCN Red List of Threatened Species. 2012. Retrieved 26 November 2013.
  2. Jobling, James A. (2010). The Helm Dictionary of Scientific Bird Names. London, United Kingdom: Christopher Helm. pp. 49, 87. ISBN 978-1-4081-2501-4.
  3. David William Snow; Christopher Perrins, eds. (1997). The Birds of the Western Palearctic [Abridged]. OUP. ISBN 0-19-854099-X.
  4. ടാനി പിപിറ്റ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
  5. Moss, Stephen. "Brits and their birds". BBC Wildlife Magazine. Retrieved 9 December 2010.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ടാനി_പിപിറ്റ്&oldid=3632663" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: http://ml.wikipedia.org/wiki/%E0%B4%9F%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%AA%E0%B4%BF%E0%B4%AA%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy