File:PeopleAreKnowledge Dabba-Kali Interview1.ogg

From Wikimedia Commons, the free media repository
Jump to navigation Jump to search

PeopleAreKnowledge_Dabba-Kali_Interview1.ogg (Ogg Vorbis sound file, length 7 min 17 s, 105 kbps, file size: 5.45 MB)

Captions

Captions

Add a one-line explanation of what this file represents

Malayalam Transcript

[edit]

വിക്കി പ്രവർത്തകൻ:നാടൻ കളികൾ പരിചയപ്പെടുത്താൻ വേണ്ടി താങ്കളെ ആദ്യമായി ക്ഷണിക്കുകയാണ്.താങ്കളുടെ പേര് എന്താണ്?

ബിജു: എന്റെ പേര് ബിജു എന്നാണ്.

വിക്കി പ്രവർത്തകൻ:സ്ഥലത്തിന്റെ പേര്?

ബിജു: സ്ഥലം നിടുവാലൂർ, കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ ഒരു ഭാഗമാണ്.

വിക്കി പ്രവർത്തകൻ:താങ്കൾ ഈ സ്കൂളിലെ..?

ബിജു: അദ്ധ്യാപകനാണ്.ഏകദേശം പന്ത്രണ്ട് വർഷത്തോളമായി ജോലി ചെയ്യുന്നു.

വിക്കി പ്രവർത്തകൻ: ഇപ്പഴീ കുട്ടികൾ കളിക്കുന്ന പ്രത്യേക,പഴയ നാടൻകളിയുടെ പേരു എന്താണ്.?

ബിജു:ഇപ്പോൾ കളിക്കുന്ന കളി, ഇപ്പം കണ്ടകളി, “ഡപ്പ” എന്നാണ് , ഈ പ്രദേശത്ത് പറയുക, മറ്റു പ്രദേശങ്ങളിൽ , ഭാഗങ്ങളിൽ “ചട്ടിയേറ്” എന്നും പറയാറുണ്ട്.“ചില്ലേറ്” എന്നും ഈ ഇതേ കളിക്ക് മൂന്നു പേരുകളുണ്ട്.മൂന്നു പേരുകളിൽ അറിയപ്പെടുന്നൊരു കളിയാണ്.

വിക്കി പ്രവർത്തകൻ:ഇതിന്റെ,കളിയുടെ നിയമങ്ങൾ എങ്ങിനെയാണ്?

ബിജു:കളിയുടെ നിയമങ്ങൾ എന്നു വെച്ചാൽ, ഉപയോഗിക്കുന്ന സാധനങ്ങൾ: ഒന്നു ഓലപന്താണ്,തെങ്ങിന്റെ ഓലകൊണ്ടുണ്ടാക്കിയ, കുട്ടികൾ തന്നെ ഉണ്ടാക്കിയ ഓലപന്താണ്.ഒപ്പം തന്നെ ഓടിന്റെ- ടൈലിന്റെ കഷണമാണു.. ഡപ്പ എന്നു പരയുന്നത് ആ ഓടിന്റെ കഷണത്തിനെയാണ്. നിശ്ചിത എണ്ണം- അതായത് പത്തുമുതൽ പന്ത്രണ്ട് വരെ അതൊരു നിശ്ചിത അകലത്തിൽ അട്ടിവെക്കും. എന്നിട്ട് ഒരു നിശ്ചിത അകലത്തിൽ നിന്നും ഒരു ടീം - ഒരു ടീമിൽ ഏറ്റവും ചുരുങ്ങിയത് അഞ്ച് പേരെങ്കിലും ഉണ്ടാകും. അഞ്ചു മുതൽ അങ്ങോട്ടാണ്.അഞ്ചു മുതൽ ഒരു പത്തു പന്ത്രണ്ട് വരെ ഒക്കെ നമ്മൾക്ക് കളിക്കാൻ പറ്റും. സ്ഥലത്തിന്റെ അലോട്ട്മെന്റ് അനുസരിച്ച് .ഒരു ടീം ,ടോസ്സ് കിട്ടുന്ന ടീം നമ്മൾ നേരത്തെ അടുക്കിയ ചട്ടിക്ക് എറിയുക. എറിഞ്ഞ് വീഴ്തണം. ഒരാൾക്ക് മൂന്നു ഏറാണ് കിട്ടുക. ചാൻസ്, മൂന്നു അവസരമുണ്ട്. മൂന്നു അവസരത്തിൽ.... ഇതിനൊരു കീപ്പറുണ്ട് ശരിക്കും. ചട്ടിയുടെ നേരെ അപ്പുറത്ത്.എതിർ ടീമിലെ ഒരാളൂണ്ടാകും.ആയാൾ ആദ്യത്തെ പന്ത് തന്നെ പിടിക്കുകയാണേങ്കിൽ...

വിക്കി പ്രവർത്തകൻ:ഒന്നു കൂടി ആവർത്തിക്കുമോ?

ബിജു: ഈ കളിയുടെ രണ്ട് ടീമായിട്ടു കളിച്ചാൽ, ഒരു ടീമിനു ടോസ്സ് കിട്ടിക്കഴിഞ്ഞാൽ ആ ടീമിലെ ഒരംഗം നിശ്ചിത അകലത്തിൽ നിന്നും പന്തുകൊണ്ട് , ആട്ട എന്നു...

വിക്കി പ്രവർത്തകൻ:ഡപ്പ കളിയുടെ നിയമങ്ങൾ സാധാരണ നിയമങ്ങൾ , എങ്ങനെയൊക്കെയാണു ഈ കളി കളിക്കുന്നത് യായുള്ളത്

ബിജു: രണ്ട് ടീമാണു വേണ്ടത്,രണ്ടു ടീമിൽ ഒരു ടീമിനു ഏറ്റവും ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ഉണ്ടായിരിക്കണം.അത് പന്ത്രണ്ട് പേർ വരെ പോകാം.സ്പെയിസിന്റെ അലോട്ടുമെന്റനുസരിച്ച് ,രണ്ടു ടീമിൽ ടോസ്സ് കിട്ടിയ ടീം,ഒരു ടീം, നമ്മൾ കാക്കുക എന്നാണു പറയുക, അവരെ നിർത്തുന്നു.മറ്റെ ടീം നിശ്ചിത അകലത്ത് നിന്നും- ആട്ട എന്നാണു നമ്മൾ ഈ പന്തിനു പേർ പറയുക-ആട്ടകൊണ്ട് എറിയുന്നു.എറിഞ്ഞ് കഴിഞ്ഞാൽ, ഒരാൾക്ക് മൂന്നു അവസരമാണു കിട്ടുക.ഇതിനു ഒരു കീപ്പറുണ്ട് ശരിക്ക്,ചട്ടിയുടെ നേരെ ബേക്കിൽ ഒരു കീപ്പറുണ്ട് . ആദ്യത്തെ ഏറിൽതന്നെ, ഫസ്റ്റ് ജമ്പിങ്ങിൽ ഇയാൾ പന്ത് പിടിക്കുകയാണേങ്കിൽ അയാൾക്ക് പിന്നെ അവസരമില്ല.അങ്ങിനെ മൂന്നു അവസരത്തിൽ ആരെങ്കിലും ഒരാൾ, ആ ടീമിലെ ആരെങ്കിലും ഒരാൾ ഈ ചട്ടി എറിഞ്ഞ് വീഴ്ത്തുന്നു. എറിഞ്ഞ് വീഴ്ത്തിക്കഴിഞ്ഞാൽ പിന്നീട് ഇവർ ഈ ഫീൽഡിൽ നിരയെ ഓടുകയും എതിർ ടീം ഇവരെ ആട്ടകൊണ്ട് എറിഞ്ഞ് കൊള്ളിക്കാൻ നോക്കുകയും ചെയ്യുന്നു.ഈ സമയത്ത് ഏറ് കൊള്ളാതെ ഡപ്പ മുഴുവൻ പഴയ അവസ്ഥയിൽ പെറുക്കി വെക്കണം,. അങ്ങിനെ പെറുക്കി വെച്ചുകഴിഞ്ഞാൽ, പൂർത്തിയായിക്കഴിഞ്ഞാൽ “ഡപ്പ”എന്നു വിളിക്കണം. ആ ടീം ഡപ്പ എന്നു ഉറക്കെ വിളിച്ച് പറയും.അങ്ങിനെയാകുമ്പോൾ ഒരു “കടം“ആകും. ഇങ്ങനെയാണു സാധാരണ നിലയിൽ കളിക്കുന്നത്.

വിക്കി പ്രവർത്തകൻ:ഏറിഞ്ഞ് കൊള്ളിക്കുന്നതിനു പ്രത്യേക നിയമങ്ങൾ ഉണ്ടോ?

ബിജു:ഇല്ല, എങ്കിലും മുട്ടിനു താഴെവരുന്ന ഭാഗവും തലയും ഒഴിവാകും. അവിടെ കൊണ്ടുകഴിഞ്ഞാൽ പ്രശ്നമാക്കും.അതു കണക്കു കൂട്ടുന്നില്ല.ബാക്കി എല്ലാ ഭാഗത്തും എറിഞ്ഞ് കൊള്ളിക്കാം.കൊള്ളിച്ച് കഴിഞ്ഞാൽ..ടീമിലെ ആർക്കെങ്കിലും ഒരാൾക്ക് പന്ത് കൊണ്ടാൽ മതി, ഔട്ടാകും.എതിർ ടീമിലെ ഒരാൾ ആട്ട എടുത്ത് ആരെയെങ്കിലും ഒരാളുടെ ദേഹത്ത് കൊള്ളിച്ചാൽ ആ ടീം മൊത്തം ഔട്ടായി.

വിക്കി പ്രവർത്തകൻ:അപ്പോൾ കൌശലപൂർവ്വം ഒഴിഞ്ഞ് മാറാൻ ഉള്ള കഴിവും വേഗതയും ഡപ്പ തിരിച്ച് വെക്കാനുള്ള ശ്രദ്ധയും ആണല്ലേ ഏറ്റവും പ്രധാനം.

ബിജു:തീർച്ചയായും.ശ്രദ്ധയുണ്ടെങ്കിൽ മാത്രമേ പറ്റൂ, കാരണം നമ്മളി പറയുന്ന ടൈലിന്റെ കഷണമായതുകൊണ്ടു തന്നെ ഇതു വളരെ കൃത്യമായി ഒന്നിനു പിറകെ ഒന്നായി വൺ ബൈ ഒന്നായി നിൽക്കില്ല..നിംനോന്നതയുണ്ടാകും. അപ്പോ പൊറുക്കിവെക്കുക എന്ന് പറയുന്നത് വളരെ വിഷമമാണ്.

വിക്കി പ്രവർത്തകൻ: ഇപ്പഴീ കളി ഈ സാധാരണയായി നാട്ടിൻപുറത്തെല്ലാം കളിക്കുന്നുണ്ടോ?

ബിജു:ഇല്ല, നാട്ടിൻപുറത്ത് പൊതുവേ ഇപ്പോൾ കളിയില്ല, കുട്ടികൾ ക്രിക്കറ്റാണു കളിക്കുന്നത്.ഞങ്ങളിപ്പം സ്കൂളിൽ എല്ലാ വർഷവും ഒരു ടൂര്ണമെന്റു തന്നെ ഇതിനു വേണ്ടി സംഘടിപ്പിക്കാറുണ്ട്.ഡപ്പ വരുന്നുണ്ട്,തലമ എന്നു പറയുന്ന കളി വരുന്നുണ്ട്,കിളിത്തട്ട് എന്നു പറയുന്ന ...നാടങ്കളി ടൂർണമെന്റ് സംഘടിപ്പിക്കാറുണ്ട് കുട്ടികൾക്ക് വേണ്ടി തന്നെ .ആറു ഏഴ് ക്ലാസ്സ്കളിലെ കുട്ടികളെ ബേച്ചായി തിരിച്ച്കൊണ്ട് അവരു ടൂർണമെന്റ് സംഘടിപ്പിക്കാറുണ്ട് .

വിക്കി പ്രവർത്തകൻ:ഈ കളി എത്രകാലം പഴക്കമുള്ള കളിയാണ് എന്ന ഏകദേശ വല്ല ധാരണയുണ്ടോ?

ബിജു:പഴക്കം എന്നു പറയുന്നത്...എന്റെ ഓർമ്മയിൽ തന്നെ ..ഞങ്ങൾ ചെറുപ്പത്തിൽ കളിച്ചിട്ടുണ്ട്.എന്റെ മുതിർന്നവരും.ഒക്കെ ഈ കളി... കാരണം അവരിൽ നിന്നാണു ഞങ്ങൾ കിട്ടിയത്.എന്തായാലും ഒരു പത്ത് അമ്പതു വർഷത്തിലേറെ പഴക്കമുണ്ട്.

വിക്കി പ്രവർത്തകൻ:സാധാരണയായിട്ടുണ്ടായിരുന്നതും അന്യം നിന്നു പോയിട്ടുള്ളതുമായ കുറേ കളികളുടെ പേരുകൾ പറയാമോ?

ബിജു:തീർച്ചയായും.ഡപ്പ എന്നത് നമ്മൾ പറഞ്ഞു കഴിഞ്ഞു. പിന്നെ തലമ എന്നൊരു കളിയുണ്ട് .ആ തലമയും കളിക്കുക ഇതേ പറഞ്ഞ ഇതേ പന്തുകൊണ്ടാനു.ഈ ഓലപന്തുകൊണ്ടാണ്.ആട്ട എന്ന പന്തുകൊണ്ടാണു കളിക്കുക.പിന്നെ കിസ്മി എന്നുപറയുന്ന ഒരു കളിയുണ്ട്.ഈ പ്രദേശങ്ങളിൽ മാത്രമുള്ള ഒന്നാണ്.ഒരു ചെറിയ വൃത്തം വരച്ചിട്ട് അതിൽ കാൽ എല്ലാവരും വെക്കുക .എന്നിട്ട് ഈ പന്ത് മോളീന്ന് താഴോട്ട് ഇടും .ആരുടെ കാലിനാണൊ പന്ത് കൊണ്ടത് അയാൾ “കാക്ക“ ആകും.ശരിക്കും പറഞ്ഞാൽ ഒരു കാക്ക കളിയാണ്.പിന്നെ കിളിത്തട്ട് എന്നു പറഞ്ഞിട്ടൊരു കളിയുണ്ട്. ചിലയിടങ്ങളിലത് ഉപ്പ്സോഡി എന്നും പറയാറുണ്ട്. വലിയ കളം വരച്ചിട്ട്, അതിനെ പല സെക്ഷന്‍ ആക്കി തിരിച്ചിട്ട് ഓടിക്കളിക്കുകയാണ്‌, നല്ല വ്യായാമം വേണ്ട കളികൂടി ആണിത്. അതുപോലെ തന്നെ കൊത്തങ്കല്ലുണ്ട്, അച്ചുംകോലും ഉണ്ട്, കുട്ടിയും കോലും ഉണ്ട്. ഇതിനെ നമുക്ക് ഇന്‍‌ഡോര്‍ ഗൈം‌സ് എന്നും ഔട്ട്‌ ഡോര്‍ ഗൈം‌സ് എന്നും തിരിക്കാവുന്നതാണ്‌. അച്ചുംകോലും എന്നു പറയുന്ന കളിയും നെര എന്നു പറയുന്ന കളിയും ഇന്‍ഡോര്‍ ഗൈം‌സില്‍ പെടുന്നതാണ്‌. മഴക്കാലത്തും വീട്ടിനകത്തിരിന്നും ഇതു കളിക്കാവുന്നതാണ്‌.

വിക്കിപ്രവര്‍ത്തകന്‍ : പിന്നെ ഈര്‍ക്കിലി കൊണ്ട് കളിക്കുന്ന ഒരു കളിയില്ലേ?

ബിജു: അതാണ് അച്ചുംകോലും എന്നു പറയുന്നത്. പത്ത് ചെറിയ ഈര്‍ക്കിലിയും ഒരു വലിയ ഈര്‍ക്കിലിയും ഉപയോഗിച്ച് രണ്ടുപേര്‍ക്ക് എവിടെയെങ്കിലും ഇരുന്നു കളിക്കാവുന്ന ഒരു കളിയാണിത്. അതുപോലെ നെര എന്നു പറയുന്ന കളി ചെസ് കളിയുടെ ഒരു പഴയരൂപം എന്നു പറയാനാവുന്നതാണ്.

വിക്കിപ്രവര്‍ത്തകന്‍ : ഈ കളി ആണ്‍‌കുട്ടികളും പെണ്‍കുട്ടികളും കളിക്കാറുണ്ടോ? അതോ ഇവര്‍‌ക്ക് വ്യത്യസ്തങ്ങളായ കളികളാണോ ഉള്ളത്?

ബിജു: പൊതുവേ ആണ്‍കുട്ടികള്‍ കളിക്കുന്ന കളിയാണിത്.

വിക്കിപ്രവര്‍ത്തകന്‍ : അപ്പോള്‍ പെണ്‍‌കുട്ടികള്‍ കളിക്കുന്ന കളികള്‍ ഏതൊക്കെയാണ്‌?

ബിജു: കൊത്തങ്കല്ല് എന്ന കളി പെണ്‍കുട്ടികളാണു കളിച്ചു വരുന്നത്. അതുപോലെ കളം വരച്ചിട്ട് കളിക്കുന്ന കക്ക് കളിയും പെണ്‍‌കുട്ടികള്‍ക്ക് മാത്രമായിട്ടുള്ളതാണ്‌.

വിക്കിപ്രവര്‍ത്തകന്‍ : അരിപ്പോ തിരിപ്പോ എന്നൊരു കളിയുണ്ടല്ലോ, അല്ലേ?

ബിജു: അരിപ്പോ തിരിപ്പോ എല്ലാവര്‍ക്കും കളിക്കാന്‍ പറ്റുന്ന കളിയാണ്‌. അരിപ്പോതിരിപ്പോ എന്നത് ഒരു കളിയേക്കാള്‍ ഒരു കളിപ്പാട്ടാണ് എന്നു പറയുന്നതാവും ശരി. അതായത്, കളിക്ക് മുമ്പ്, ഉദാഹരണത്തിന് കാക്കയാണു കളിക്കുന്നതെങ്കില്‍, ആര്‌ കാക്കയാവണം എന്നു തീരുമാനിക്കുന്നത് ഈ കളിപ്പാട്ടിലൂടെയാണ്‌. എല്ലാവരും കൈ ഒരു പ്രത്യേകരീതിയില്‍ വെച്ചിട്ട് ആ പട്ട് പാടി ആരിലാണോ ആ പാട്ട് അവസാനിക്കുന്നത് അവരായിരിക്കും കാക്ക. പിന്നെ കിങ് എന്നു പറയുന്നൊരു കളിയുണ്ട്. ഒരു പോസ്റ്റോ കൊടിമരമോ വെച്ച് കറങ്ങുകയും പിന്നെ അതു പോയി തൊടുകയാണിതിൽ ചെയ്യുക... അങ്ങനെയുള്ള ഒരുപാട് നാടന്‍ കളികള്‍ ഉണ്ട്. ഞങ്ങളിവിടെ ചിലതൊക്കെ ചെയ്യുന്നുണ്ട്.

വിക്കിപ്രവര്‍ത്തകന്‍ : ഈ കളികളുടെയൊക്കെ പ്രത്യേകതയായിട്ട് പറയേണ്ടത് പ്രകൃതിയില്‍ നിന്നും തന്നെ കിട്ടുന്ന സാധനങ്ങളുപയോഗിച്ച് കളിക്കുന്നവയാണിതൊക്കെ എന്നതാണ്‌ അല്ലേ?

ബിജു: തീര്‍ച്ചയായും! പ്രകൃതിയില്‍ നിന്നും കിട്ടുന്ന സാധനങ്ങള്‍ മാത്രമേ ഈ കളികള്‍ക്കു വേണ്ടതുള്ളൂ. കൊമേഷ്യലായി യാതൊരു ചെലവും ഈ കളിക്കില്ല. കുട്ടികള്‍ക്ക് വ്യായമം ഇതിലൂടെ കിട്ടുന്നുണ്ട്, അറ്റന്‍‌ഷന്‍, ശ്രദ്ധ കിട്ടുന്നുണ്ട്, ശരീരത്തിനു നല്ല ഫ്ലക്‌സിബിലിറ്റി വളരെ കൃത്യമായിട്ട് കിട്ടുന്ന കളികള്‍ കൂടിയാണിത്.

വിക്കിപ്രവര്‍ത്തകന്‍ : വളരേ നന്ദിയുണ്ട് ബിജൂ...

ബിജു : തീര്‍ച്ചയായും...

Summary

[edit]
Description
മലയാളം: Oral Citation for Dabba Kali - Interview 1. Interview with School teacher Biju, from Chengalai Village in Kannur District in Kerala
Date
Source Own work
Author Aprabhala

Licensing

[edit]
I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current18:44, 27 June 20117 min 17 s (5.45 MB)Aprabhala (talk | contribs)

There are no pages that use this file.

Transcode status

Update transcode status
Format Bitrate Download Status Encode time
MP3 133 kbps Completed 04:22, 22 December 2017 9.0 s

Metadata