അകോല
അകോല | |
---|---|
നഗരം | |
Nickname(s): The Cotton City, Rajeshwar Nagari | |
രാജ്യം | India |
സംസ്ഥാനം | മഹാരാഷ്ട്ര |
പ്രദേശം | വിദർഭ |
ജില്ല | അകോല |
സ്ഥാപിതം | 17ആം നൂറ്റാണ്ട് |
സർക്കാർ | |
• തരം | മേയർ-കൗൺസിൽ |
• ഭരണസമിതി | AMC |
• മേയർ | ഉജ്ജ്വല ദേശ്മുഖ് |
• മുൻസിപ്പൽ കൗൺസിലർ | അജയ് ലഹാനെ |
വിസ്തീർണ്ണം | |
• നഗരം | 124 ച.കി.മീ. (48 ച മൈ) |
ഉയരം | 286 മീ (938 അടി) |
ജനസംഖ്യ (2016) | |
• നഗരം | 5,37,248 |
• റാങ്ക് | IN: 99th MH: 10th |
• ജനസാന്ദ്രത | 4,300/ച.കി.മീ. (11,000/ച മൈ) |
• നഗരപ്രദേശം | 7,21,239 |
ഭാഷകൾ | |
• ഔദ്യോഗികം | മറാഠി |
സമയമേഖല | UTC+5:30 (IST) |
പിൻ | 444xxx |
ടെലിഫോൺ കോഡ് | 0724 |
Vehicle registration | MH 30(അകോല), MH 37(വാഷിം) |
സാക്ഷരത | 92% |
സ്ത്രീപുരുഷാനുപാതം | 1.068 ♂/♀ |
HDI | Medium[2] |
വെബ്സൈറ്റ് | http://akola.nic.in |
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ വിദർഭ മേഖലയിലുള്ള ഒരു പട്ടണമാണ് അകോല. സംസ്ഥാനത്തിൻറെ തലസ്ഥാനമായ മുംബൈയിൽ നിന്നും 290 മൈൽ (580 കി.മീ.) കിഴക്ക് രണ്ടാം തലസ്ഥാനമായ നാഗ്പൂരിൽ നിന്നു 140 മൈൽ (250 കി.മീ.) പടിഞ്ഞാറായിട്ടാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. അമരാവതി ഡിവിഷനിലുള്ള അകോല ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. അകോല മുനിസിപ്പൽ കോർപ്പറേഷനാണ് പട്ടണത്തിൻറെ ഭരണം നിയന്ത്രിക്കുന്നത്.
അകോല ജില്ലയുടെ വിസ്തീർണ്ണം ഏകദേശം 5,431 സ്കയർ കിലോമീറ്ററാണ്. ജനസംഖ്യ 1,818,617 (2011 ലെ സെൻസസ് പ്രകാരം). നാഗ്പൂരും അമരാവതിയും കഴിഞ്ഞാൽ വിദർഭ മേഖലയിലെ മൂന്നാമത്തെ വലിയ പട്ടണമാണ് അകോല. ഹിന്ദി, ഇംഗ്ലീഷ്, ഉർദു എന്നീ ഭാക്ഷകൾ സർവ്വസാധാരണമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ പ്രധാന സംസാരഭാക്ഷ മറാത്തിയാണ്. അകോല ജില്ലയുടെ അതിരുകൾ വടക്കും കിഴക്കും അമരാവതി ജില്ല, തെക്കുഭാഗത്ത് വാഷിം ജില്ല, പടിഞ്ഞാറു ഭാഗത്ത് ബുൽധാന ജില്ല എന്നിവയാണ്.
ചരിത്രം
[തിരുത്തുക]അകോല ജില്ലയും ബീറാർ പ്രോവിൻസിൻറ മറ്റു ഭാഗങ്ങളും മഹാരാഷ്ട്രയിലെ പുരാതന വിദർഭ സാമ്രാജ്യത്തിൻറെ ഭാഗങ്ങളായിരുന്നു. മഹാനായ അശോക ചക്രവർത്തിയുടെ കാലത്ത് (272 to 231 BCE) ബീറാർ മൊര്യ സാമ്രാജ്യത്തിൻറെ ഭാഗമായിരുന്നു. പിന്നീട് ഇത് രണ്ടാം നൂറ്റാണ്ടിൽ സതവാഹന വംശത്തിൻറ ഭരണത്തിൻ കീഴിലായി. അതിനു ശേഷം മൂന്നു മുതൽ 6 വരെയുള്ള നൂറ്റാണ്ടുകളിൽ വകാടകരുടെ കീഴിലും ആറുമുതൽ എട്ടുവരെയുള്ള നൂറ്റാണ്ടുകളിൽ ചാലൂക്യവംശത്തിൻറെയും അധീനതിയിലായി. എട്ടു മുതൽ പത്തു വരെയുള്ള നൂറ്റാണ്ടുകളിൽ രാഷ്ട്രകൂടൻമാരും പത്തു മുതൽ 12 വരെയുള്ള നൂറ്റാണ്ടുകളിൽ വീണ്ടും ചാലൂക്യന്മാരുടെയും അവസാനം 12 മുതൽ 14 വരെയുള്ള നൂറ്റാണ്ടുകളിൽ ദേവഗിരിയിലെ യാദവ വംശത്തിൻറെയും അധികാരത്തിലായിരുന്നു. പതിന്നാലാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താനായ അലാവുദ്ദീൻ ഖിൽജിയുടെ ഭരണത്തിൽ വന്നു. അലാവുദ്ദീൻ ഖിൽജിയ്ക്കു മുമ്പ് ഇത് ബഹ്മനി സുൽത്താനേറ്റിൻറെ കീഴിലുള്ള പ്രദേശമായിരുന്നും. ഡൽഹി സുൽത്താനേറ്റ് ഈ ബഹ്മനി സുൽത്താനേറ്റിനെ 14 ആം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ ആക്രമിച്ചു കീഴടക്കി. ബഹ്മനി സുൽത്താനേറ്റ് ഏതാനും ചെറു സൽത്താനേറ്റുകളായി ചിതറുകയും പതിനഞ്ചാം നൂറ്റാണ്ടിൻറെ അവസാനം 1572 ൽ അഹമ്മദ് നഗർ കേന്ദ്രമായി ബീറാർ നിസാം ഷാഹി സുൽത്താനേറ്റിൻറെ ഭാഗമായി മാറുകയും ചെയ്തു. നിസാം ഷാഹി സുൽത്താൻ 1595 ൽ മുഗൾ രാജവംശത്തിന് അടിയറ വച്ചു. പതനേഴാം നൂറ്റാണ്ടിൽ ബീറാർ പ്രോവിൻസ് മുഗൾ രാജാക്കൻമാരുടെ ഭരണത്തിലായി. പതിനെട്ടാം നൂറ്റാണ്ടിൻറെ ആരംഭം വരെ മുഗൾ ഭരണം ശക്തമായിരുന്നു. ബീറാർ ഉള്പ്പെടെയുള്ള തെക്കൻ പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കി ഹൈദരാബാദ് നിസാം ആയിരുന്ന ആസഫ് ഷാ ഒന്നാമൻ 1724 ൽ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ചു.
എന്നാൽ ഛത്രപതി ശിവാജിയുടെ നേതൃത്വത്തിൽ മറാത്താ സാമ്രാജ്യത്തിൻറെ ഉദയവും (എ.ഡി.1674 മുതൽ എ.ഡി. 1760 വരെ) പിന്നീട് അദ്ദേഹത്തിൻറ മകനായ സാമ്പാജി, പൌത്രൻ ഷാഹു എന്നിവരുടെ ആധിപത്യത്തിൽ അകോല ജില്ലയുൾപ്പെടെ മുഴുവൻ ബീറാർ പ്രവിശ്യയും 1734 വരെ മാറാത്താ സാമ്രാജ്യത്തിൻറെ കീഴിലായിത്തീർന്നു. 1749 ൽ ഷാഹുവിൻറ മരണം വരെ ചില നിബന്ധനകളോടെ അദ്ദേഹം മറാത്താ സാമ്രാജ്യത്തെ പേഷ്വ ആയിരുന്നു. അക്കാലത്ത് ബീറാർ പ്രവിശ്യ മറാത്താ സാമ്രാജ്യത്തിന് കീഴിൽത്തന്നെ തുടർന്നു. 1803 നവംബർ 28 ന് ആർഗാവോണിൽ വച്ച് ഗവർണർ ആർതർ വെല്ലസ്ലിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരും മറാത്താ നേതാക്കളും ഏറ്റുമുട്ടൽ നടന്നു. ഇതായിരുന്നു രണ്ടാം ആംഗ്ലോ-മറാത്താ യുദ്ധം. ബ്രിട്ടീഷുകാരും മറാത്താ നേതാക്കളുമായി നടന്ന മൂന്നാം ആംഗ്ലെ-മറാത്ത യുദ്ധത്തിൽ അവസാന പേഷ്വാ ആയിരുന്ന ബാജി റാവു II നെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി. 1853 ൽ, അകോല ജില്ലയും സമീപ ബീറാർ പ്രദേശങ്ങളുമെല്ലാം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിൻ കീഴിലായി. ബീറാർ ഇക്കാലത്ത് കിഴക്കൻ ബീറാർ, പടിഞ്ഞാറൻ ബീറാർ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടും. അകോല ജില്ല മുഴുവനായി പടിഞ്ഞാറൻ ബീറാറിൽ ഉൾപ്പെട്ടു. 1903 ൽ ബീറാർ ഹൈദരാബാദ് നിസാമിന് ബ്രിട്ടീഷുകാർ വായ്പയ്ക്കു പകരമായി പാട്ടത്തിനു കൊടുത്തു.
ഭൂപ്രകൃതിയും കാലാവസ്ഥയും
[തിരുത്തുക]അകോല സ്ഥിതി ചെയ്യുന്നത് അക്ഷാംശം 20.7° വടക്കും രേഖാംശം 77.07° കിഴക്കുമായിട്ടാണ്. ഈ മേഖലെ സമുദ്രനിരപ്പിൽ നിന്ന് 925 അടി (282 മീറ്റർ) ഉയരത്തിലാണ്. ഇവിടെ ട്രോപ്പിക്കൽ സാവന്ന കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. അകോലയിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവർത്തിക്കുന്നു. വാർഷിക താപനില ഉയർന്നത് 47.6 °C (117.68 °F) യും താഴ്ന്നത് 2.2 °C (35.96 °F) ആണ്. അകോല ട്രോപ്പിക ഓഫ് കാൻസറിലായതിനാൽ വേനൽക്കാലത്ത് അത്യുഷ്ണം അനുഭവപ്പെടുന്നു, പ്രത്യേകിച്ച് മെയ് മാസത്തിൽ. പകൽ സമയം വളരെ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും രാത്രി തണുത്തതാണ്. വർഷത്തിൽ ശരാശരി 800 മി.മീ. മഴ ലഭിക്കുന്നു. കൂടുതലും മഴ മൺസൂൺ സമയത്ത് അതായത് ജൂൺ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള സമയത്താണ് ലഭിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അപൂർവ്വമായി മഴ ലഭിക്കാറുണ്ട്.
അകോലയുടെ വടക്കു വശത്ത് മെൽഘാട്ട് കുന്നുകൾ അതിരിടുന്നു. അകോല ജില്ലയിലെ ഏറ്റവും ഉന്നതമായ സ്ഥലം 950–970 മീറ്റർ ഉയരമുള്ള സത്പുട മേഖലയാണ്. മോർണ നദി അകോലയിലൂടെയാണ് ഒഴുകുന്നത്. പൂർണ്ണ നദി ജില്ലയുടെ വടക്കേ അതിരായിട്ടുണ്ട്. ഏറ്റവും മുകളിലുള്ള വടക്കൻ ഭാഗത്തു കൂടി ആസ് നദിയും ഷാഹ്നൂർ നദിയും ഒഴുകുന്നു. വാൻ നദി അമരാവതി ജില്ലയിലേയ്ക്കു പ്രവേശിക്കുന്നിടത്ത് വടക്കു പടിഞ്ഞാറേ അതിരായി വരുന്നു. തെക്കു പടിഞ്ഞാറ് ഭാഗത്തെ ഫലഭൂയിഷ്ടമാക്കുന്നത് മാൻ നദിയാണ്. ഏകദേശം തെക്കുഭാഗത്തു കൂടി മോർണ നദിയും തെക്കു കിഴക്കേ മേഖലയിലൂടെ കതേപൂർണയും ഉമ നദിയും ഒഴുകുന്നു.
പൂർണ്ണ, ഉമ, കതേപൂർണ്ണ, ഷാഹ്നൂർ, മോർണ, മാൻ, ആസ്, വാൻ എന്നിവ അകോലയിലൂടെ ഒഴുകുന്ന നദികളും അവയുടെ പോഷകനദികളുമാണ്. അകോലയിലെ നദികളിൽ ധാരാളം അണക്കെട്ടുകൾ പണിതുയർത്തപ്പെട്ടിരിക്കുന്നു.
Akola പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 35.0 (95) |
38.2 (100.8) |
42.6 (108.7) |
45.8 (114.4) |
46.4 (115.5) |
45.4 (113.7) |
39.7 (103.5) |
36.6 (97.9) |
39.2 (102.6) |
39.3 (102.7) |
35.8 (96.4) |
34.3 (93.7) |
46.4 (115.5) |
ശരാശരി കൂടിയ °C (°F) | 29.9 (85.8) |
32.8 (91) |
37.3 (99.1) |
40.9 (105.6) |
42.5 (108.5) |
37.6 (99.7) |
32.4 (90.3) |
30.6 (87.1) |
32.5 (90.5) |
34.1 (93.4) |
31.7 (89.1) |
29.5 (85.1) |
34.32 (93.77) |
ശരാശരി താഴ്ന്ന °C (°F) | 13.1 (55.6) |
15.4 (59.7) |
19.7 (67.5) |
24.2 (75.6) |
27.3 (81.1) |
25.5 (77.9) |
23.5 (74.3) |
23.0 (73.4) |
22.5 (72.5) |
19.7 (67.5) |
15 (59) |
12.4 (54.3) |
20.11 (68.2) |
താഴ്ന്ന റെക്കോർഡ് °C (°F) | 5.8 (42.4) |
7.8 (46) |
10.0 (50) |
16.4 (61.5) |
20.2 (68.4) |
20.8 (69.4) |
20.4 (68.7) |
19.8 (67.6) |
15.2 (59.4) |
13.0 (55.4) |
8.0 (46.4) |
6.8 (44.2) |
5.8 (42.4) |
മഴ/മഞ്ഞ് mm (inches) | 10.4 (0.409) |
8.1 (0.319) |
10.0 (0.394) |
4.1 (0.161) |
9.8 (0.386) |
144.9 (5.705) |
217.2 (8.551) |
196.6 (7.74) |
122.7 (4.831) |
47.7 (1.878) |
18.7 (0.736) |
12.1 (0.476) |
802.3 (31.586) |
ശരാ. മഴ ദിവസങ്ങൾ | 1.4 | 1.4 | 0.9 | 0.4 | 1.4 | 9.2 | 13.4 | 13.4 | 7.6 | 3.3 | 1.3 | 0.9 | 54.6 |
% ആർദ്രത | 46 | 37 | 26 | 24 | 31 | 56 | 73 | 78 | 68 | 55 | 48 | 47 | 49.1 |
Source #1: India Meteorological Department (1901-2000)[4] | |||||||||||||
ഉറവിടം#2: NOAA (extremes, mean, rain days, humidity, 1971-1990)[5] |
അകോലയിൽ പരമാവധി രേഖപ്പെടുത്തിയിട്ടുള്ള താപനിലയുടെ ടേബിൾ താഴെക്കാണിച്ചിരിക്കുന്നു
Akola പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 35.4 (95.7) |
40.0 (104) |
43.0 (109.4) |
45.9 (114.6) |
47.7 (117.9) |
47.2 (117) |
40.5 (104.9) |
40.0 (104) |
38.4 (101.1) |
39.0 (102.2) |
36.1 (97) |
34.3 (93.7) |
47.7 (117.9) |
താഴ്ന്ന റെക്കോർഡ് °C (°F) | 3.9 (39) |
2.2 (36) |
5.6 (42.1) |
11.1 (52) |
11.9 (53.4) |
18.3 (64.9) |
17.7 (63.9) |
18.3 (64.9) |
12.5 (54.5) |
10.0 (50) |
5.1 (41.2) |
3.9 (39) |
2.2 (36) |
ഉറവിടം: India Meteorological Department Pune (up to 1990)[6] |
വൈദ്യശാസ്‌ത്ര സൌകര്യങ്ങൾ
[തിരുത്തുക]വൈദ്യശാസ്ത്ര സംബന്ധിയായ സൌകര്യങ്ങളിൽ ഈ പട്ടണം മുന്നിട്ടു നിൽക്കുന്നു. പശ്ചിം വർഹാഡ് (പടിഞ്ഞാറൻ വിദർഭ) മേഖലയിലാണ് അകോല പട്ടണത്തിലെ കൂടുതൽ ആശുപത്രികളും ക്ലിനിക്കുകളുമുള്ളത്.
ജനസംഖ്യ
[തിരുത്തുക]Population growth | |||
---|---|---|---|
Census | Pop. | %± | |
1981 | 2,25,412 | ||
1991 | 3,28,043 | 45.5% | |
2001 | 4,00,520 | 22.1% | |
2011 | 4,27,146 | 6.6% | |
Source:Census of India[7] |
2011—ലെ കണക്കുപ്രകാരം[update](ഇന്ത്യൻ സെൻസസ്)[8] അനുസര്ച്ച അകോല പട്ടണത്തിലെ ജനസംഖ്യ 537,248 ആണ്.
അവലംബം
[തിരുത്തുക]- ↑ http://www.demographia.com/db-worldua.pdf
- ↑ https://www.maharashtra.gov.in/Site/upload/WhatsNew/Economic%20Survey%20of%20Maharashtra...pdf
- ↑ http://www.ijpret.com/publishedarticle/2016/4/IJPRET%20-%20Civil%20138.pdf
- ↑ "Climate of Ahmedabad" (PDF). India meteorological department. Retrieved 31 May 2014.
{{cite web}}
: CS1 maint: url-status (link) - ↑ "Akola Climate Normals 1971–1990". National Oceanic and Atmospheric Administration. Retrieved December 24, 2012.
- ↑ "histext.pdf" (PDF). India meteorological department.
{{cite web}}
: CS1 maint: url-status (link) - ↑ "Mahapopulation" (PDF). Census of India (in Marathi). www.maharashtra.gov.in. Retrieved 2008-06-04.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Bharat Krushak Samaj Archived 2012-04-26 at the Wayback Machine
ടെൽഹാര, ഷെഗാവോൺ | അകോട്ട് | ദര്യാപ്പൂർ, അമരാവതി ജില്ല | ||
ബാലാപ്പൂർ | മുർത്തിസാപ്പൂർ | |||
അകോല | ||||
പറ്റൂർ | ബർഷിതാക്ലി |