ആൻഡ്രി സ്വ്യാഗിൻസാവ്
ആൻഡ്രി സ്വ്യാഗിൻസാവ് | |
---|---|
ജനനം | Novosibirsk, Siberia | 6 ഫെബ്രുവരി 1964
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
സജീവ കാലം | 2003 - present |
ആൻഡ്രി സ്വ്യാഗിൻസാവ് (Russian: Андре́й Петро́вич Звя́гинцев) റഷ്യൻ ചലച്ചിത്ര സംവിധായകനും നടനുമാണ്.
ജീവിത രേഖ
[തിരുത്തുക]1964-ൽ സൈബീരിയയിൽ ജനനം. 1984-ൽ Novosibirsk ഡ്രാമാ സ്ക്കൂളിൽനിന്നും അഭിനയത്തിൽ ബിരുദം നേടി. നാടക നടനായും ടെലിവിഷൻ പരമ്പര സംവിധായകനുമായി ജോലിനോക്കിയതിനു ശേഷം 2003-ൽ ആദ്യ ചലച്ചിത്രം ദി റിട്ടേൺ പുറത്തിറങ്ങി. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം വെനീസ് ചലച്ചിത്രമേളയിൽ ഗോൽഡൻ ലയൺ പുരസ്ക്കരം നേടി. 2007-ൽ രണ്ടാമത്തെ ചിത്രം ദി ബാനിഷ്മെന്റ് പുറത്തിറങ്ങി. 2007-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Palme d'Or പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1] 2011-ൽ പൂറത്തിറങ്ങിയ എലേന മൂന്നാമത് ചലചിത്രമാണ്. 2011-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ജൂറിയുടെ പ്രത്യേക പുരസ്ക്കരത്തിന് അർഹമായി.[2][3]
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ദി റിട്ടേൺ (2003)
- ദി ബാനിഷ്മെന്റ് (2007)
- New York, I Love You (2009) segment cut from theatrical release
- എലേന (2010)
അവലംബം
[തിരുത്തുക]- ↑ "Festival de Cannes: The Banishment". festival-cannes.com. Archived from the original on 2012-10-12. Retrieved 2009-12-18.
- ↑ "Festival de Cannes: Elena". festival-cannes.com. Archived from the original on 2015-03-26. Retrieved 2011-05-06.
- ↑ Leffler, Rebecca (2011-05-21). "Un Certain Regard Announces Top Prizes (Cannes 2011)". The Hollywood Reporter. Retrieved 2011-05-21.