Jump to content

ഇന്റർനാഷണൽ സിസ്റ്റം ഓഫ് ക്വാണ്ടിറ്റീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനിക ശാസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന തരത്തിൽ ഭൗതികശാസ്ത്രത്തെയും പ്രകൃതിയെയും വിവരിക്കുന്ന ഒരു കൂട്ടം അളവുകളും സമവാക്യങ്ങളുമാണ് ഇന്റർനാഷണൽ സിസ്റ്റം ഓഫ് ക്വാണ്ടിറ്റീസ് ( ഐ‌.എസ്‌.ക്യു ). 2009-ൽ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ (ഐ‌എസ്ഒ) ഔദ്യോഗികമായി അംഗീകരിച്ചതോടെ ഇതിന് നിയമപ്രാബല്യം കൈവന്നു. എസ്.ഐ സ്റ്റാൻഡേർഡുമായി പൊരുത്തപ്പെടുന്ന അളവുകളുടെ ഒരു സെറ്റ് ആയ ഐ.എസ്.ക്യു, പക്ഷെ സ്വതന്ത്രമായ ഒരു ഏജൻസിയല്ല, മറിച്ച് ഐ.എസ്.ഒ, ഐ.ഇ.സി എന്നീ ഏജൻസികൾ യോജിച്ചുകൊണ്ട് സി.ജി.പി.എമ്മിന്റെ അംഗീകാരത്തോടെ നിശ്ചയിക്കുന്ന ഏകീകൃത അളവുകളുടെ കൂട്ടത്തെ സൂചിപ്പിക്കുന്ന നാമം മാത്രമാണ്.

അടിസ്ഥാന അളവുകൾ

[തിരുത്തുക]

ഏഴ് അടിസ്ഥാന അളവുകളാണ് ആധുനിക വ്യവസ്ഥയിലുള്ളത്. ഇംഗ്ലീഷിലെ ചെറിയ ചെരിച്ചുള്ള വിവിധ അക്ഷരങ്ങൾ ഇവയെ സൂചിപ്പിക്കാനായി പൊതുവെ ഉപയോഗിക്കപ്പെടുന്നു.[1] പരമ്പരാഗതമായി ഇവയെ സൂചിപ്പിച്ചിരുന്നത് വലിയ ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചായിരുന്നു.[2] ഈ ഏഴ് അളവുകളും പരസ്പരം നിർവ്വചിക്കാനായി ഉപയോഗിക്കാൻ കഴിയാത്തവിധം സ്വതന്ത്രമായിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. ISO 80000-1:2009
  2. The status of the requirement for sans-serif is not as clear, since ISO 80000-1:2009 makes no mention of it ("The conventional symbolic representation of the dimension of a base quantity is a single upper case letter in roman (upright) type.") whereas the secondary source BIPM JCGM 200:2012 does ("The conventional symbolic representation of the dimension of a base quantity is a single upper case letter in roman (upright) sans-serif type.").
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy