Jump to content

ഈറി കനാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈറി കനാൽ
{{{caption}}}
Principal engineer Benjamin Wright
Date of first use May 17, 1821
Branch(es) Oswego Canal, Cayuga–Seneca Canal
Branch of New York State Canal System
Locks 36[1][self-published source?]
Status Open

ഈറി കനാൽ ന്യൂയോർക്ക് സംസ്ഥാനത്ത് ഹഡ്‌സൺ നദിക്കും ഈറി തടാകത്തിനുമിടയിൽ, കിഴക്ക്-പടിഞ്ഞാറൻ ദിശയിലേയ്ക്കൊഴുകുന്ന ഒരു ചരിത്രപ്രധാനമായ കനാൽ ആണ്. 1825-ൽ നിർമ്മാണം പൂർത്തിയായ ഈ കനാൽ, അറ്റ്ലാന്റിക് മഹാസമുദ്രത്തെ മഹാ തടാകങ്ങളുമായി ബന്ധിപ്പിക്കുന്ന സഞ്ചാരയോഗ്യമായ പ്രഥമ ജലപാതയും അപ്പലാച്ചിയൻ പ്രദേശത്തുടനീളമുള്ള ആളുകളെയും ചരക്കുകളും വഹിച്ചു കൊണ്ടുപോകുന്നതിൻറെ ചെലവ് ഗണ്യമായി കുറയ്ക്കുന്ന ഒരു ജല ഗതാഗതമാർഗ്ഗവുമായിരുന്നു. ഫലത്തിൽ, കനാൽ മഹാ തടാക മേഖലയിലേയ്ക്കുള്ള കുടിയേറ്റത്തെ ദ്രുതഗതിയിലാക്കിയതോടൊപ്പം, അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ മേഖലയിലേയ്ക്കുള്ള വിപുലീകരണവും ഒപ്പം ന്യൂയോർക്ക് സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ചയും ത്വരിതപ്പെടുത്തി. "രാജ്യത്തിന്റെ ആദ്യത്തെ സൂപ്പർഹൈവേ" എന്നാണ് ഈ കനാൽ അറിയപ്പെട്ടിരുന്നത്.[2]

1780-കളിൽ ഹഡ്‌സണിൽ നിന്ന് മഹാ തടാകങ്ങളിലേയ്ക്കുള്ള ഒരു കനാൽ ആദ്യമായി നിർദ്ദേശിക്കപ്പെട്ടുവെങ്കിലും 1808 വരെ ഇതിനുവേണ്ടിയുള്ള ഔപചാരിക സർവേകൾ ഒന്നും നടത്തിയിരുന്നില്ല. ന്യൂയോർക്ക് സംസ്ഥാന നിയമസഭ 1817-ൽ കനാൽ നിർമ്മാണത്തിന് അനുമതി നൽകി. കനാലിന്റെ രാഷ്ട്രീയ എതിരാളികൾ, അതിന്റെ പ്രധാന പിന്തുണക്കാരനായിരുന്ന ന്യൂയോർക്ക് ഗവർണർ ഡിവിറ്റ് ക്ലിന്റണേയും അദ്ദേഹത്തിൻറെ പദ്ധതിയെയും എതിർക്കുകയും "ക്ലിന്റൺസ് ഫോളി", "ക്ലിന്റന്ൻസ് ബിഗ് ഡിച്ച്" എന്നിങ്ങനെ തരംതാഴ്ത്തുകയും ചെയ്തു. എന്നിരുന്നാലും, 1825 ഒക്‌ടോബർ 26-ന് കനാൽ തുറന്നപ്പോൾ ദ്രുതഗതിയിലുള്ള വിജയം കൈവരിക്കുകയും, പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിനുള്ളിൽത്തന്നെ ടോൾ വരുമാനത്തിലൂടെ സംസ്ഥാനത്തിന്റെ നിർമ്മാണ കടം നികത്തുകയും ചെയ്തു. പടിഞ്ഞാറേയ്ക്കുള്ള ബന്ധിപ്പിക്കൽ ന്യൂയോർക്ക് നഗരത്തിന് മറ്റെല്ലാ യുഎസ് തുറമുഖങ്ങളേക്കാളും ശക്തമായ നേട്ടം നൽകുകയും അൽബാനി, യൂട്ടിക്ക, സിറാക്കൂസ്, റോച്ചസ്റ്റർ, ബഫല്ലോ തുടങ്ങിയ കനാൽ നഗരങ്ങൾ വൻതോതിലുള്ള വളർച്ച കൈവരിക്കുകയും ചെയ്തു.

ഈറി കനാലിന്റെ നിർമ്മാണം അമേരിക്കൻ ഐക്യനാടുകളുടെ ആദ്യകാല ചരിത്രത്തിലെ ഒരു സുപ്രധാന സിവിൽ എഞ്ചിനീയറിംഗ് നേട്ടമായിരുന്നു. നിർമ്മാണം പൂർത്തിയായപ്പോൾ, 363 മൈൽ (584 കി.മീ) നീളമുള്ള കനാൽ ചൈനയിലെ ഗ്രാൻഡ് കനാലിന് ശേഷം ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ കനാലായി മാറി. തുടക്കത്തിൽ 40 അടി (12 മീറ്റർ) വീതിയും 4 അടി (1.2 മീറ്റർ) ആഴവുമുണ്ടായിരുന്ന കനാൽ പലതവണ വികസിപ്പിക്കുകയും പ്രത്യേകിച്ച് 1905 മുതൽ 1918 വരെയുള്ള കാലത്ത് "ബാർജ് കനാൽ" നിർമ്മിച്ചതോടെ യഥാർത്ഥ പാതയുടെ പകുതിയിലധികവും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ആധുനിക ബാർജ് കനാലിന് 351 മൈൽ (565 കിലോമീറ്റർ) നീളവും 120 അടി (37 മീറ്റർ) വീതിയും 12 അടി (3.7 മീറ്റർ) ആഴവുമുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും കുത്തനെയുള്ള ലോക്കുകളായ വാട്ടർഫോർഡ് ഫ്ലൈറ്റ് ഉൾപ്പെടെ 34 ലോക്കുകളാണ് ഇതിനുള്ളത്. കനാലിൽ നിന്ന് പുറപ്പെടുമ്പോൾ, ബോട്ടുകൾ ബ്ലാക്ക് റോക്ക് ലോക്ക് കടന്ന് ഈറി തടാകത്തിലോ ട്രോയ് ഫെഡറൽ ലോക്കിലോ എത്തിയാണ് ടൈഡൽ ഹഡ്‌സണിലെത്തേണ്ടിയിരുന്നത്. മൊത്തത്തിലുള്ള ഉയരവ്യത്യാസം ഏകദേശം 565 അടി (172 മീറ്റർ) ആണ്.

33,000 വാണിജ്യ ചരക്കു നീക്കങ്ങൾ നടന്ന 1855 ആയിരുന്നു ഈറി കനാലിൻറെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം. 1902-ൽ ടോൾ സമ്പ്രദായം നിർത്തലാക്കുന്നതുവരെ ഇത് റെയിൽപ്പാതകളുമായുള്ള മത്സരം തുടർന്നു. ട്രക്ക് വഴിയുള്ള ചരക്കുനീക്കത്തിൽ നിന്നുള്ള മത്സരവും 1959-ൽ കൂടുതൽ വലിയ സെന്റ് ലോറൻസ് സീവേ തുറന്നതും കാരണം 20-ാം നൂറ്റാണ്ടിന്റെ അവസാന പകുതിയോടെ ഇതുവഴിയുള്ള വാണിജ്യ ഗതാഗതം ഗണ്യമായി കുറഞ്ഞു. കനാലിന്റെ അവസാനത്തെ സ്ഥിരമായി ഷെഡ്യൂൾ ചെയ്തു ചരക്കുനീക്കം നടത്തിയിരുന്ന, ഡേ പെക്കിൻപാഗ്, 1994-ൽ അതിൻറെ സർവീസ് അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ന്, വിനോദ ജലയാനങ്ങളാണ് ഈറി കനാൽ പ്രധാനമായും ഉപയോഗിക്കുന്നത്. ന്യൂയോർക്ക് സ്റ്റേറ്റ് കനാൽ സിസ്റ്റത്തിലെ മറ്റ് മൂന്ന് കനാലുകളായ ചാംപ്ലെയ്ൻ, ഓസ്‌വെഗോ, കയുഗ-സെനെക്ക എന്നിവയെ  ഇത് ബന്ധിപ്പിക്കുന്നു. ചില ദീർഘദൂര ബോട്ടുകൾ  ഗ്രേറ്റ് ലൂപ്പിന്റെ ഭാഗമായി ഈറി കനാലിനെ ഉപയോഗിക്കുന്നു. നിരവധി ഉദ്യാനങ്ങളും മ്യൂസിയങ്ങളും അതിന്റെ ചരിത്രത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന കനാൽ ഒരു വിനോദസഞ്ചാര ആകർഷണമായി മാറിയിരിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള കനാലിനൊപ്പംപോകുന്ന ഒരു പ്രശസ്ത സൈക്ലിംഗ് പാതയാണ് ഈറി കനാൽവേ ട്രയൽ. 2000-ൽ, ഈ സംവിധാനത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കോൺഗ്രസ് ഈറി കനാൽവേ നാഷണൽ ഹെറിറ്റേജ് കോറിഡോർ രൂപീകരിച്ചു.

അവലംബം

[തിരുത്തുക]
  1. "Locks on the Erie Canal". The Erie Canal. Retrieved March 9, 2017.
  2. Christopher Maag (November 2, 2008). "Hints of Comeback for Nation's First Superhighway". The New York Times.
"https://ml.wikipedia.org/w/index.php?title=ഈറി_കനാൽ&oldid=3781380" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy