എയർ പ്യൂരിഫയർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എയർ പ്യൂരിഫയർ അല്ലെങ്കിൽ എയർ ക്ലീനർ ഒരു മുറിയിലുള്ള വായുവിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഒരു ഉപകരണമാണ്. ഇവ സാധാരണ അലർജി, ആസ്ത്മ രോഗികൾക്ക് ഉപയോഗപ്രദം എന്ന രീതിയിലാണ് വിപണനം ചെയ്യപ്പെടുന്നത്. സെക്കന്റ് ഹാൻഡ് പുകയില പുകയെ ഇല്ലാതാക്കാനും ഇവ ഉപയോഗിക്കുന്നു. വാണിജ്യാധിഷ്ഠിത വർഗ്ഗീകരണത്തിൽ എയർ പ്യൂരിഫയറുകളുടെ നിർമ്മാണം തനിയെ പ്രവർത്തിക്കുന്ന ചെറിയ യൂണിറ്റുകളായോ അല്ലെങ്കിൽ വലിയ വാണിജ്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ഉള്ള എയർ കണ്ടിഷനിംഗ് സംവിധാനത്തിന്റെ ഭാഗമായോ ആണ്. പ്രഷർ സ്വിങ് അഡ്സോബ്ബറുകളോ മറ്റ് അധിശോഷണ പ്രക്രിയകളോ ആണ് ഇവയിൽ സാധാരണ ഉപയോഗിക്കുന്നത്.
ചരിത്രം
[തിരുത്തുക]1830-ൽ അയഞ്ഞ കഴുത്തുള്ള തുകൽ കുപ്പായത്തോട് ഘടിപ്പിച്ചിരിക്കുന്ന ഹെൽമറ്റോടുകൂടിയ ഒരു ഉപകരണത്തിന്റെ പേറ്റന്റ് ചാൾസ് അന്തോണി ഡീനിനു ലഭിച്ചു. ഹെൽമറ്റിന്റെ പുറകിൽ ഘടിപ്പിച്ചിരിക്കുന്ന നീണ്ട തുകൽ നാളത്തിലൂടെ വായു എത്തിക്കുന്ന രീതിയിൽ ആണത് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു ചെറിയ കുഴലിലൂടെ നിശ്വാസവായു പുറന്തള്ളുന്നു.
1860-കളിൽ ജോൺ സ്റ്റെൻഹൗസ് വായുശുദ്ധീകരണത്തിനു മരക്കരിയുടെ ആഗിരണശേഷിയെപറ്റിയുള്ള രണ്ട് പേറ്റന്റുകൾ ഫയൽ ചെയ്തു (19 ജൂലൈ 1860, 21 മെയ് 1867). അത് ആദ്യത്തെ പ്രായോഗിക കൃത്രിമ ശ്വസനോപകരണത്തിന്റെ നിർമ്മാണത്തിനു വഴിതെളിച്ചു.
ജോൺ ടിൻഡൽ കുറച്ച് വർഷങ്ങൾക്ക് ശേഷം ഫയർമാൻ ഉപയോഗിക്കുന്ന ശ്വസനോപകരണത്തിന്റെ, പുകയും വിഷവാതകങ്ങളും നീക്കംചെയ്യുന്ന ഭേദപ്പെട്ട രൂപം കണ്ടുപിടിച്ചു (1871, 1874).
1940-ൽ അമേരിക്കയുടെ മാൻഹട്ടൻ പ്രൊജെക്ടിൽ വായുവിലെ ആണവവികിരണശേഷിയുള്ള മലിനീകരണവസ്തുക്കൾ നീക്കംചെയ്യാൻ ഉപയോഗിച്ചതിനു ശേഷം HEPA ഫിൽറ്ററുകൾ 1950-കളോടെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങി.