Jump to content

എൻഡവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Endeavour
OV-105
എൻഡവർ
Space Shuttle Endeavour on launch pad 39A prior to mission STS-127, May 31, 2009.
OV designationOV-105
CountryUnited States
Contract awardJuly 31, 1987
Named afterHMS Endeavour
StatusActive
First flightSTS-49
May 7, 1992 - May 16, 1992
Last flightSTS-134 May 16, 2011 - June 1, 2011
Number of missions25
Crews148
Time spent in space280 days, 9 hours, 39 minutes, 44 seconds
Number of orbits4,429
Distance travelled166,003,247 കി.മീ (103,149,636 മൈ)
Satellites deployed3
Mir dockings1
ISS dockings10
Endeavour as photographed from the International Space Station as it approached the station during STS-118.
Endeavour straddling the stratosphere and mesosphere.


യു.എസ് ബാഹ്യാകാശ ഏജൻസി ആയ നാസയുടെ (NASA ) ഒരു ബഹിരാകാശപേടകമാണ് എൻഡവർ. നാസയുടെ അഞ്ചാമത്തേതും, അവസാനത്തെതുമായി ചലഞ്ചറിനുള്ള പകരമായാണ് എൻഡവർ നിർമ്മിക്കപ്പെട്ടത്. 1992 മേയ് ഏഴിനാണ് എൻഡവർ ആദ്യമായി പറന്നത്. 2010-ൽ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.[1] [2]. പക്ഷേ അവസാനത്തെ വിക്ഷേപണം 2011 മേയ് 16 നാണ് നടത്തിയത്.

എൻഡവർ ചരിത്രം

[തിരുത്തുക]

1986 ജനുവരി 28-ന് ചലഞ്ചർ ബഹിരാകാശ ദുരന്തത്തിൽ 6 യാത്രികർ കൊല്ലപ്പെട്ടു. തുടർന്ന്, 1987ല് എൻഡവർ നിർമ്മിക്കാൻ അമേരിക്കൻ കോൺഗ്രെസ് അനുമതി നൽകി. ക്യാപ്റ്റൻ ജെയിംസ്‌ കുക്കിന്റെ , അമേരിക്ക കണ്ടുപിടിക്കപ്പെട്ട 1768 -1771 ലെ [3] സമുദ്രയാത്രക്ക് ഉപയോഗിച്ച ബ്രിട്ടന്റെ കപ്പലായ എൻഡവറിന്റെ ഓർമ്മക്കായി , അതേ പേരാണ് പുതിയ ബഹിരാകാശ വാഹനത്തിനും നൽകിയത്. പേര് നിർദ്ദേശിക്കാൻ വേണ്ടി അമേരിക്കൻ സ്കൂൾ വിദ്യാർഥികൾ നടത്തിയ ഉപന്യാസ മത്സരത്തിലും തെരഞ്ഞെടുക്കപ്പെട്ടത് എൻഡവർ എന്നാണ്. വിജയിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോർജ് ബുഷ്‌ , വൈറ്റ് ഹൌസിലെ ചടങ്ങിൽ വച്ച് സമ്മാനവും നൽകി.[4] റോക്ക്വെൽ ഇന്റർനാഷണൽ എന്ന കമ്പനി 1991 ല് ഇത് നിർമിച്ചു നൽകി. 1992 മെയ്‌ മാസത്തിലെ പ്രഥമ വിക്ഷേപണത്തിൽത്തന്നെ, വഴിതെറ്റിയ ഇന്റെൽസാറ്റ് (INTELSAT) എന്ന വാർത്താവിനിമയ ഉപഗ്രഹത്തെ നേർവഴിയിലാക്കി. മായേ ജെമിസൺ എന്ന പ്രഥമ ആഫ്രോ-അമേരിക്കൻ വനിതാ ഗഗനസഞ്ചാരിയും ആവർഷം സെപ്റ്റംബർ 12 നു ബാഹ്യാകാശ യാത്ര നടത്തി. 1998 ഡിസംബറിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ട ഘടകങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു.

അവലംബം

[തിരുത്തുക]
  1. "Space Shuttle Overview: Endeavour (OV-105)". NASA. Archived from the original on 2020-02-22. Retrieved 2011-05-17.
  2. "STS-49". NASA KSC. Archived from the original on 2013-02-17. Retrieved 2011-05-17.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-21. Retrieved 2011-05-18.
  4. "The Naming Of The Space Shuttle Endeavour". NASA. Archived from the original on 2011-08-23. Retrieved 2011-05-18.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൻഡവർ&oldid=3979896" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy