Jump to content

ജഡത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്തയോ ഒരേ വേഗതയോ നിലനിർത്താനുള്ള താല്പ്പര്യത്തെ ജഡത്വം(Inertia) എന്ന് പറയുന്നു.ഒരു വസ്തുവിന്റെ ചലനത്തിൽ വ്യതിയാനമുണ്ടാക്കുന്നതിനു കാരണമായേക്കാവുന്ന ഏതു ബലത്തേയും പ്രധിരോധിക്കാനുള്ള ആ വസ്തുവിന്റെ സഹജസ്വഭാവം. സ്തിര സ്ഥിതിയിലുള്ള ഒരു വസ്തുവായാലും ചലനത്തിലുള്ള ഒരു വസ്തുവായാലും രണ്ടും ത്വരണത്തിനു കാരണമായേക്കാവുന്ന ബലത്തെ എതിർക്കുന്നു. ഒരു വസ്തുവിന്റെ ജഡത്വം, ബലത്തിന്റെ പ്രവർത്തനത്തിനെതിരെയുള്ള പ്രധിരോധത്തെ നിയന്ത്രിക്കുന്ന പിണ്ഡം ഉപയോഗിച്ച് അളക്കാം.അതല്ലെങ്കിൽ ഒരു നിശ്ചിത അക്ഷത്തെ ആസ്പദമാക്കിയുള്ള ടോർക്കിനെതിരെയുള്ള പ്രതിരോധത്തിന്റെ അളവായ മൊമെന്റ് ഓഫ് ഇനേർഷിയ ഉപയോഗിച്ച് അളക്കാം.ഇത് ആദ്യമായി കണ്ടെത്തിയത് ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞനാണു.

ഒരു വസ്തുവിന് സ്വയം മാറ്റത്തിന് വിധേയമാകാൻ കഴിയാത്ത അവസ്ഥയാണ് ജഡത്വം.

ഒരു വസ്തുവിന്റെ അവസ്ഥ എന്നത് നിശ്ചലാവസ്ഥയോ ചലനാവസ്ഥയോ ആകാം.  ചലിക്കുന്ന ഒരു വസ്തുവിൽ  അസുന്തിലിതമായ  ബാഹ്യബലം പ്രയോഗിക്കാത്ത കാലത്തോളം അത് ചലിച്ചുകൊണ്ടിരിക്കും . ഇതാണ് ചലന ജഡത്വം.ഉദാഹരണത്തിന് കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാൻ സ്വിച്ച് ഓഫ് ചെയ്താലും അത് അല്പസമയത്തേക്ക് കൂടി കറങ്ങിക്കൊണ്ടിരിക്കും കാരണം കറങ്ങുന്ന ഫാൻ ആദ്യം ചലനാവസ്ഥയിലാണ് ജഡത്വനിയമപ്രകാരം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു അതേ അവസ്ഥ തുടരാൻ ശ്രമിക്കും അതുകൊണ്ടാണ് കറങ്ങുന്ന ഫാൻ സ്വിച്ച് ഓഫ് ചെയ്താലും അല്പസമയം കൂടി കറങ്ങുന്നത് .ലോങ്ങ് ജമ്പ് ,ഹൈജമ്പ് എന്നീ കായിക ഇനങ്ങളിൽ മത്സരിക്കുന്നവർ അല്പം ദൂരം ഓടി വന്നതിനു ശേഷം ചാടുന്നത് ചലന ജഡത്വത്തെ പ്രയോജനപ്പെടുത്താനാണ് .

നിരപ്പായ ഒരു റോഡിൽ കൂടി ചവിട്ടുന്ന സൈക്കിൾ ചവിട്ടു നിർത്തിയാലും പിന്നെയും അൽപദൂരം കൂടെ മുന്നോട്ട് പോകുന്നതിന് കാരണം ചലന ജഡത്വം ആണ് .

അതേപോലെ നിശ്ചലാവസ്ഥയിൽ  ഇരിക്കുന്ന ഒരു വസ്തുവിന്റെ മേൽ അസന്തുലിതമായ ബാഹ്യ ബലം പ്രയോഗിച്ചില്ലെങ്കിൽ അത് നിശ്ചിലാവസ്ഥയിൽ തന്നെ തുടരും ഇതാണ് നിശ്ചല ജഡത്വം.

മാവിന്റെ ചില്ലകൾ കുലുക്കി മാമ്പഴം വീഴ്ത്താൻ കഴിയുന്നത് നിശ്ചല ജഡത്വത്തിന്റെ സഹായത്താലാണ് മാവിലെ മാമ്പഴം നിൽക്കുമ്പോൾ അത് നിശ്ചില അവസ്ഥയിലാണ് മാവിന്റെ ചില്ലകൾ പെട്ടെന്ന് ചലിച്ചു തുടങ്ങുമ്പോൾ മാമ്പഴം അതിൻറെ നിശ്ചലവസ്ഥ തുടരാൻ ശ്രമിക്കുന്നതുകൊണ്ടാണ് ഞെട്ടറ്റ് അത് താഴേക്ക് വീഴുന്നത്.

പൊടി നിറഞ്ഞ ഒരു കാർപെറ്റിൽ നിന്നും ഒരു വടി ഉപയോഗിച്ച് പൊടി തട്ടി മാറ്റാൻ കഴിയുന്നതിന് സഹായകമാകുന്നതും നിശ്ചല ജഡത്വമാണ്.

ഒരു ഗ്ലാസിന് മുകളിൽ ഒരു പ്ലെയിൻ കാർഡ് വെച്ചതിനുശേഷം അതിൻ്റെ മുകളിലായി ഒരു നാണയം വയ്ക്കുക പ്ലെയിൻ കാർഡ് പെട്ടെന്ന് കൈ കൊണ്ട് തട്ടിമാറ്റിയാൽ കാർഡിനൊപ്പം നാണയം തെറിച്ചു പോകാതെ ഗ്ലാ സ്സിലേക്ക് തന്നെ വീഴുന്നതിന് കാരണം നാളെയും നിശ്ചിത ജഡത്വത്തിൽ ആയിരുന്നതുകൊണ്ടാണ്.

നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് മുന്നോട്ടു എടുക്കുമ്പോൾ യാത്രക്കാർ പിന്നോട്ട് ആയുന്നതിന് കാരണവും നിശ്ചല ജഡത്വം തന്നെയാണ്

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജഡത്വം&oldid=4070981" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy