Jump to content

ട്രപിസോയ്ഡ് അസ്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bone: {{{Name}}}
വലത് കൈപ്പത്തി, കൈവെള്ള താഴേയ്ക്ക് തിരിച്ചും (ഇടത് ചിത്രം) മുകളിലേയ്ക്ക് തിരിച്ചും (വലത് ചിത്രം).
പ്രോക്സിമൽ: A=സ്കഫോയ്ഡ് അസ്ഥി, B=ലൂണേറ്റ് അസ്ഥി, C=ട്രൈക്വിട്രൽ അസ്ഥി, D=പിസിഫോം അസ്ഥി
ഡിസ്റ്റൽ: E=ട്രപീസിയം അസ്ഥി, F=ട്രപിസോയ്ഡ്, G=കാപ്പിറ്റേറ്റ് അസ്ഥി, H=ഹാമേറ്റ് അസ്ഥി|
ഇടത് ട്രപിസോയ്ഡ് അസ്ഥി.
Latin ഓസ് ട്രപിസോയ്ഡിയം, ഓസ് മൾടാങ്കുലം മൈനസ്
Gray's subject #54 225
Articulations നാലസ്ഥികളുമായി സന്ധിക്കുന്നു:
സ്കഫോയ്ഡ് പ്രോക്സിമൽ വശത്ത്
രണ്ടാമത് മെറ്റാകാർപൽ ഡിസ്റ്റൽ വശത്ത്
ട്രപീസിയം അസ്ഥി ലാറ്ററൽ വശത്ത്
കാപ്പിറ്റേറ്റ് മീഡിയൽ വശത്ത്  
MeSH Trapezoid+Bone

ട്രപിസോയ്ഡ് അസ്ഥി (ലെസ്സർ മൾട്ടാങ്കുലാർ അസ്ഥി) മനുഷ്യനുൾപ്പെടെയുള്ള നാൽക്കാലികളിൽ കാണുന്ന ഒരു കാർപൽ അസ്ഥിയാണ്. കാർപൽ അസ്ഥികളുടെ ഡിസ്റ്റൽ നിരയിലെ ഏറ്റവും ചെറിയ അസ്ഥിയാണിത്. ആപ്പുപോലുള്ള ആകൃതിയാണിതിനുള്ളത്. ആപ്പിന്റെ വീതിയുള്ള അറ്റം ഡോർസൽ (പിന്നിലുള്ള) പ്രതലത്തിനും വീതി കുറഞ്ഞ അറ്റം പാമാർ (കൈപ്പത്തിയുടെ വശത്തുള്ള) പ്രതലത്തിനും രൂപം നൽകുന്നു. പരസ്പരം സ്പർശിച്ചിരിക്കുന്നതും മൂർച്ചയുള്ള അരികുകൾ കൊണ്ട് വിഭജിച്ചതുമായ നാല് ഫേസറ്റുകളാണ് (അസ്ഥികളുമായി സന്ധിക്കുന്ന ഭാഗം) ഇതിനുള്ളത്. ഉരഗങ്ങളുടെയും ഉഭയജീവികളുടെയും രണ്ടാമത് ഡിസ്റ്റൽ കാർപൽ അസ്ഥിയോട് തത്തുല്യമാണ് ഈ അസ്ഥി.

ഗ്രീക്ക് ഭാഷയിൽ ട്രപീസിയോൺ (തുല്യമല്ലാത്ത ചതുഷ്കോണം) എന്ന വാക്കിൽ നിന്നാണ് ഈ അസ്ഥിയുടെ പേര് ഉടലെടുത്തത്. ട്ര എന്നാൽ നാല് എന്നും പെസ എന്നാൽ കാലെന്നോ വക്കെന്നോ അർത്ഥമുള്ളതിനാൽ ചെറിയ മേശ എന്നും ഈ വാക്കിന് അർത്ഥമുണ്ട്.

പ്രതലങ്ങൾ

[തിരുത്തുക]

സുപ്പീരിയർ പ്രതലം ചതുഷ്കോണവും മിനുസമുള്ളതും ചെടുതായി അവതലവും (കോൺകേവ്) ആണ്. സ്കഫോയ്ഡ് അസ്ഥിയോട് ഈ പ്രതലം സന്ധിക്കുന്നു.

ഇൻഫീരിയർ പ്രതലം രണ്ടാമത് മെറ്റാകാർപൽ അസ്ഥിയുടെ പ്രോക്സിമൽ ഭാഗവുമായി സന്ധിക്കുന്നു. ഇത് ഒരു വശത്തുനിന്ന് മറു വശത്തേയ്ക്ക് ഉത്തലവും (കോൺവെക്സ്) മുന്നിൽ നിന്ന് പിന്നിലേക്ക് അവതലവും (കോൺകേവ്) ആണ്. ഒരു വരമ്പ് (റിഡ്ജ്) കാരണം ഇത് തുല്യമല്ലാത്ത രണ്ട് ഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു.

ഡോർസൽ പ്രതലവും പാമാർ പ്രതലവും ലിഗമെന്റുകൾ യോജിക്കുന്നതിനാൽ പരുക്കനാണ്. ഡോർസൽ പ്രതലമാണ് വലുത്.

ലാറ്ററൽ പ്രതലം മിനുസമുള്ളതും ഉത്തലവുമാണ് (കോൺവെക്സ്). ഇത് ട്രപ്പീസിയവുമായി സന്ധിക്കുന്നു.

മീഡിയൽ പ്രതലം മുൻ ഭാഗത്ത് കാപിറ്റേറ്റ് അസ്ഥിയുമായി സന്ധിക്കുന്നതിനു വേണ്ടി അവതലവും (കോൺകേവ്) മിനുസമുള്ളതുമാണ്. ഇന്ററോഷ്യസ് ലിഗമെന്റുമായി യോജിക്കുന്നതു കാരണം പിൻ ഭാഗം പരുപരുത്തതാണ്.

ഇവയും കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]


This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.

"https://ml.wikipedia.org/w/index.php?title=ട്രപിസോയ്ഡ്_അസ്ഥി&oldid=1878408" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy