പന്തർ
ദൃശ്യരൂപം
Native name: Pulau Pantar | |
---|---|
Geography | |
Coordinates | 8°15′S 124°45′E / 8.250°S 124.750°E |
Archipelago | Alor archipelago |
Area | 728 കി.m2 (281 ച മൈ) |
Administration | |
Region | Lesser Sunda Islands |
Province | East Nusa Tenggara |
Regency | Alor |
Largest settlement | Baranusa and Kabir |
Demographics | |
Population | 39,856 |
പന്തർ (ഇന്തോനേഷ്യൻ: പലാവു പന്തർ) ഇന്തോനേഷ്യൻ ആലോർ ദ്വീപസമൂഹങ്ങളിലെ ആലോർ കഴിഞ്ഞാൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ദ്വീപാണ്. ഇതിന്റെ കിഴക്കുഭാഗത്ത് ഭാഗത്ത് ആലോർ ദ്വീപും ദ്വീപസമൂഹങ്ങളിലെ ചെറിയ ദ്വീപുകളും; പടിഞ്ഞാറ് സൊലോർ ദ്വീപസമൂഹങ്ങളിൽനിന്ന് ഇതിനെ വേർതിരിക്കുന്ന ആലോർ കടലിടുക്കുമാണ് സ്ഥിതിചെയ്യുന്നത്. തെക്കുഭാഗത്ത് ഒമ്പായി കടലിടുക്കും 72 കിലോമീറ്റർ (4 മൈൽ) അകലെയായി തിമൂർ ദ്വീപുമാണുള്ളത്. വടക്ക് ബാൻഡാ കടലാണ്. ഈ ദ്വീപ് വടക്ക്-തെക്ക് 50 കിലോമീറ്ററും (ഏതാണ്ട് 31 മൈൽ) കിഴക്ക്-പടിഞ്ഞാറൻ വീതി 11 മുതൽ 29 കിലോമീറ്റർ വരെയുമായി (6.8-18.0 മൈൽ) വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിന്റെ വിസ്തീർണ്ണം 728 ചതുരശ്ര കിലോമീറ്റർ (281 ചതുരശ്ര മൈൽ) ആണ്. ദ്വീപിലെ പ്രധാന പട്ടണങ്ങൾ ബറനൂസ, കബീർ എന്നിവയാണ്. ഭരണപരമായി, ഈ ദ്വീപ് ആലോർ റീജൻസിയുടെ ഭാഗമാണ്.