Jump to content

യുമ, അരിസോണ

Coordinates: 32°41′32″N 114°36′55″W / 32.69222°N 114.61528°W / 32.69222; -114.61528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുമ
Clockwise from top: Old Yuma City Hall, Yuma Theatre, Old Yuma Post Office, Ocean to Ocean Bridge, Yuma water tower, Yuma County Courthouse
പതാക യുമ
Flag
Official seal of യുമ
Seal
Location of Yuma in Yuma County, Arizona
Location of Yuma in Yuma County, Arizona
Yuma is located in Arizona
Yuma
Yuma
Location in the United States
Yuma is located in the United States
Yuma
Yuma
Yuma (the United States)
Coordinates: 32°41′32″N 114°36′55″W / 32.69222°N 114.61528°W / 32.69222; -114.61528
Country അമേരിക്കൻ ഐക്യനാടുകൾ
State Arizona
County Yuma
Incorporated1914
ഭരണസമ്പ്രദായം
 • ഭരണസമിതിYuma City Council
 • MayorDouglas J. Nicholls (R)
വിസ്തീർണ്ണം
 • City121.10 ച മൈ (313.65 ച.കി.മീ.)
 • ഭൂമി121.03 ച മൈ (313.47 ച.കി.മീ.)
 • ജലം0.07 ച മൈ (0.18 ച.കി.മീ.)  0.07%
ഉയരം141 അടി (43 മീ)
ജനസംഖ്യ
 • City93,064
 • കണക്ക് 
(2018)[4]
97,908
 • ജനസാന്ദ്രത808.96/ച മൈ (312.34/ച.കി.മീ.)
 • നഗരപ്രദേശം
135,267 (US: 238th)
 • മെട്രോപ്രദേശം
203,247 (US: 214th)
Demonym(s)Yuman
സമയമേഖലUTC−7 (MST (no DST))
ZIP codes
85364-85367, 85369
ഏരിയ കോഡ്928
FIPS code04-85540
GNIS ID(s)14111, 2412328
Major airportYuma International Airport
വെബ്സൈറ്റ്www.yumaaz.gov

അമേരിക്കൻ ഐക്യനാടുകളിൽ അരിസോണയിലെ യുമ കൌണ്ടിയിലെ ഒരു നഗരവും കൌണ്ടി സീറ്റുമാണ് യുമ (കൊക്കോപ്പ: യും). 2000 ലെ യു.എസ്. സെൻസസ് അനുസരിച്ച് ജനസംഖ്യ 77,515 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 93,064 ആയി വർദ്ധിച്ചിരുന്നു.

യുമ കൌണ്ടികൂടി ഉൾപ്പെടുന്ന യുമ, അരിസോണ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ ഒരു പ്രധാന നഗരമാണ് യുമ. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, യുമാ MSA യിലെ 2014 ൽ‌ കണക്കാക്കിയ ആകെ ജനസംഖ്യ 203,247 ആണ്.[5] 85,000 ൽ അധികം വിരമിച്ചവർ യുമയെ അവരുടെ ശൈത്യകാല വസതിയാക്കി മാറ്റിയിരിക്കുന്നു.[6] യുമ നഗരം അരിസോണ സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറേ കോണിൽ യുമ മരുഭൂമിയുടെ ഉപമേഖലയിൽ സോനോറ മരുഭൂമിയിലാണു സ്ഥിതിചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]
ഫോർട്ട് യുമ, കാലിഫോർണിയ ഏതാണ്ട് 1875 ൽ

ആയിരക്കണക്കിന് വർഷങ്ങളായി ഈ പ്രദേശത്തെ ആദ്യകാല വാസക്കാർ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ സംസ്കാരങ്ങളും ചരിത്രപരമായ ഗോത്രങ്ങളും ആയിരുന്നു. അവരുടെ പിൻഗാമികൾ ഇപ്പോൾ കൊക്കോപ്പ, ക്വെച്ചൻ റിസർവേഷനുകളിൽ അധിവസിക്കുന്നു.

1540-ൽ ഹെർണാണ്ടോ ഡി അലാർകോണിന്റെയും മെൽച്ചിയോർ ഡയസിന്റെയും കീഴിലുള്ള സ്പാനിഷ് കൊളോണിയൽ പര്യവേഷകർ ഈ പ്രദേശം സന്ദർശിക്കുകയും കൊളറാഡോ നദി മുറിച്ചു പ്രകൃത്യാ കടക്കാൻ പറ്റിയ ഈ പ്രദേശം ഒരു നഗരത്തിന് അനുയോജ്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കൊളറാഡോ നദി ഒരു പ്രദേശത്ത് 1,000 അടിയിൽ താഴെ വീതിയുള്ളതായി ചുരുങ്ങുന്നു. യുമ ക്രോസിംഗിലൂടെ കൊളറാഡോ നദി മുറിച്ചുകടന്ന സൈനിക പര്യവേഷണങ്ങളിൽ ജുവാൻ ബൂട്ടിസ്റ്റ ഡി അൻസയുടെ സംഘം (1774), മോർമൻ ബറ്റാലിയൻ (1848), കാലിഫോർണിയ കോളം (1862) എന്നിവ ഉൾപ്പെടുന്നു. 1870 കളുടെ അവസാനം കാലിഫോർണിയ ഗോൾഡ് റഷിന്റെ കാലത്തും അതിനുശേഷവും, സതേൺ എമിഗ്രന്റ് പാതയിലേയ്ക്കുള്ള കടത്ത് മാർഗ്ഗത്തിന്റെ പേരിലും യുമ ക്രോസിംഗ് അറിയപ്പെട്ടിരുന്നു. കാരണം യാത്രക്കാർക്ക് വളരെ വിശാലമായ കൊളറാഡോ നദി മുറിച്ചുകടക്കാൻ കഴിയുന്ന ചുരുക്കം പ്രകൃതിദത്ത സ്ഥലങ്ങളിൽ ഒന്നായിരുന്ന ഇത് അക്കാലത്ത് കാലിഫോർണിയയിലേക്കുള്ള ഒരു കവാടമായി കണക്കാക്കപ്പെട്ടു.

ആദ്യകാല കുടിയേറ്റകേന്ദ്രങ്ങൾ

[തിരുത്തുക]
യുമയിൽ കൊളറാഡോ നദിയിലെ സ്റ്റീം ബോട്ടുകൾ 1880-ൽ

അമേരിക്കൻ ഐക്യനാടുകൾ ഫോർട്ട് യുമ സ്ഥാപിച്ചതിനുശേഷം, രണ്ട് പട്ടണങ്ങൾ നദിയുടെ ഒരു മൈൽ താഴേക്ക് വികസിപ്പിക്കപ്പെട്ടു. ഇതിൽ കാലിഫോർണിയയുടെ ഭാഗത്തുള്ള നഗരത്തെ അവിടെ നദി മുറിച്ചുകടക്കുന്ന ജെയ്‌ഗേഴ്‌സ് ഫെറിയുടെ ഉടമയുടെ പേരായ ജെയ്‌ഗർ സിറ്റി എന്നാണ് വിളിച്ചിരുന്നത്. ബട്ടർഫീൽഡ് ഓവർലാന്റ് മെയിൽ ഓഫീസും സ്റ്റേഷനും രണ്ട് ആലകളും ഒരു ഹോട്ടലും രണ്ട് കടകളും മറ്റ് വാസസ്ഥലങ്ങളുമുണ്ടായിരുന്ന ഇത് അക്കാലത്ത് ഈ രണ്ടു നഗരങ്ങളിൽ കൂടുതൽ വലിപ്പമുള്ളതായിരുന്നു.[7] രണ്ടാമത്തേതിനെ കൊളറാഡോ സിറ്റി എന്നാണ് വിളിച്ചിരുന്നത്. നദിയുടെ തെക്കു ഭാഗത്ത് ഇപ്പോഴത്തെ അരിസോണയിൽ ഊഹക്കച്ചവടക്കാരനായ ചാൾസ് പോസ്റ്റൺ വികസിപ്പിച്ചെടുത്ത ഈ നഗരം ചുങ്കപ്പുരയുടെ സൈറ്റായിരുന്നു. ആരംഭിക്കുമ്പോൾ, മെക്സിക്കോയുടെ ഭരണത്തിലുള്ള സോനോറയുടേയും മെക്സിക്കോ, കാലിഫോർണിയ എന്നിവകൾക്കുമിടയിലെ അതിർത്തികളുടെ വടക്കുമാറിയായിരുന്നു ഇത് സ്ഥിതിചെയ്തിരുന്നത്. അമേരിക്കൻ ഐക്യനാടുകളുടെ ഗാഡ്‌സ്‌ഡെൻ വാങ്ങലിന് ശേഷം ഈ നഗരം ന്യൂ മെക്സിക്കോ പ്രദേശത്തിന്റെ അതിർത്തിയിലായി. ഈ പ്രദേശം 1863 ൽ അരിസോണയുടെ ഭാഗമായി മാറി. അക്കാലത്ത് കൊളറാഡോ സിറ്റിയുടെ പ്രദേശം സാൻ ഡീയേഗോയിൽ രജിസ്റ്റർ ചെയ്തിരിക്കുകയും ഗില നദിയുമായുള്ള സംഗമത്തിന് തൊട്ടുതാഴെയുള്ള കൊളറാഡോ നദിയുടെ രണ്ട് കരകളും കാലിഫോർണിയയുടെ അധികാരപരിധിയിലാണെന്ന് തിരിച്ചറിയപ്പെടുകയും ചെയ്തു. സാൻ ഡീയേഗോ കൌണ്ടി അവിടെ നിന്ന് വർഷങ്ങളായി നികുതി പിരിച്ചിരുന്നു.[8][9]

1853 മുതൽ അരിസോണ സിറ്റി എന്ന ചെറിയ വാസസ്ഥലം കോട്ടയിൽ നിന്ന് ഉയർന്ന പ്രദേശത്തു വളർന്നുവരികയും 1858 ൽ അവിടുത്തെ തപാലോഫീസിന്റെ പേരിൽ സംയോജിപ്പക്കപ്പെടുകയും ചെയ്തു. വെയിലത്തുണക്കിയ ഇഷ്ടികകൊണ്ടുള്ള വാസസ്ഥലങ്ങളും രണ്ട് കടകളും രണ്ട് സൽക്കാര ശാലകളും ഇവിടെ ഉണ്ടായിരുന്നു. കൊളറാഡോ സിറ്റിയും ജെയ്‌ഗർ സിറ്റിയും 1862 ലെ മഹാപ്രളയത്താൽ പൂർണ്ണമായും നശിപ്പിക്കപ്പെടുകയും പിന്നീട് ഉയർന്ന സ്ഥലത്ത് പുനർനിർമ്മിക്കേണ്ടി വരുകയും ചെയ്തു. അക്കാലത്ത് കൊളറാഡോ പട്ടണം അരിസോണ പട്ടണത്തിന്റെ ഭാഗമായിത്തീർന്നു.[10][11] 1873 ൽ ഇതിന് യുമ എന്ന പേര് ലഭിച്ചു.

ആദ്യകാല വികസനം

[തിരുത്തുക]
1886 ലെ യുമ ക്രോസിംഗ്. കൊളറാഡോ നദിക്ക് കുറുകെയുള്ള റെയിൽവേ പാലം 1877 ലാണ് നിർമ്മിക്കപ്പെട്ടത്.

1854 മുതൽ, കൊളറാഡോ നദിയുടെ മുകളിലേക്കും താഴേക്കുമുള്ളള ഗതാഗതത്തിനുള്ള ഒരു പ്രധാന ആവിക്കപ്പൽ സ്റ്റോപ്പായിരുന്നു കൊളറാഡോ സിറ്റി. 1862 ലെ വെള്ളപ്പൊക്കത്തിനുശേഷം ഇത് അരിസോണ സിറ്റിയുടെ ഭാഗമായി. കൊളറാഡോയിൽ പ്രവർത്തിച്ചിരുന്ന വിവിധ ഖനികളിലേയ്ക്കും സൈനിക ഔട്ട്‌പോസ്റ്റുകൾക്കും ആവിക്കപ്പലുകൾ യാത്രക്കാരെയും ഉപകരണങ്ങളെയും കൊണ്ടുപോയിരുന്നു; അതുപോലെ ഗിലാ നദിയിലൂടെ ന്യൂ മെക്സിക്കോ ടെറിട്ടറിയിലേക്കുള്ള വാഗൺ ഗതാഗതത്തിന്റെ അവസാന ഭാഗമായിരുന്നു അക്കാലത്ത് കൊളറാഡോ സിറ്റി. കൊളറാഡോ നദിയുടെ തീരത്തുള്ള റോബിൻസൺസ് ലാൻഡിംഗിലും 1864 മുതൽ പോർട്ട് ഇസബെലിലും അവർ കപ്പലിൽനിന്നുളഅള ചരക്കുകൾ ഇറക്കിയിരുന്നു. ഇന്ന് ഒരു സംസ്ഥാന ചരിത്ര പാർക്കായി മാറിയ യുമ ക്വാർട്ടർമാസ്റ്റർ ഡിപ്പോട്ട് 1864 മുതൽ ഇന്നത്തെ അരിസോണയിലെ എല്ലാ കോട്ടകളും കൊളറാഡോയുടെയും ന്യൂ മെക്സിക്കോയുടെയും വലിയ ഭാഗങ്ങളിലും കപ്പലുകളിൽ നിന്നെത്തിയ സാധനങ്ങൾ സംഭരിക്കുകയും വിതരണം നടത്തുകയും ചെയ്തു. അരിസോണ ഒരു പ്രത്യേക പ്രദേശമായി മാറിയതിനുശേഷം, 1871 ൽ ആദ്യത്തെ സീറ്റായ ലാ പാസിന് പകരമായി യുമ നഗരം കൗണ്ടിയുടെ കൗണ്ടി സീറ്റായി മാറി.

സതേൺ പസഫിക് റെയിൽ‌റോഡ് 1877 ൽ നദിക്കുകുറുകെ പാലം പണിയുകയും നദിയിലെ ഏക സ്റ്റീം ബോട്ട് കമ്പനിയായിരുന്ന ജോർജ്ജ് അലോൺസോ ജോൺസന്റെ കൊളറാഡോ സ്റ്റീം നാവിഗേഷൻ കമ്പനിയെ ഏറ്റെടുക്കുകയും ചെയ്തു. 1879 ൽ പോർട്ട് ഇസബെൽ ഉപേക്ഷിക്കപ്പെടുകയും യുമ നഗരം നദിയിലെ പുതിയ നാവിഗേഷന്റെ അടിത്തറയായി മാറുകയും ചെയ്തു. അവിടുത്തെ ഗോഡൊണുകളും കപ്പൽശാലയും യുമയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.

സർക്കാർ

[തിരുത്തുക]

യുമ നഗരത്തിന്റ ചാർട്ടറിന് കീഴിൽ ഒരു ചാർട്ടർ നഗരമായാണ് യുമ നഗരം പ്രവർത്തിക്കുന്നത്. നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരായ സിറ്റി കൗൺസിൽ, മേയർ-കൗൺസിൽ സർക്കാർ സമ്പ്രദായത്തെ പിന്തുടരുകയും അതിലെ അംഗങ്ങൾ ഉൾപ്പെടുകയും ചെയ്യുന്നു :

യുമ നഗരത്തിന്റെ മേയർ നഗരത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്നു. അദ്ദേഹം നാല് വർഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. സാധാരണയായി നഗരത്തിൽ നിന്നുള്ളയാളെ മേയറായി തിരഞ്ഞെടുക്കുന്നു. മേയറിന് ഇനിപ്പറയുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്: സിറ്റി കൗൺസിലിന്റെ ഒരു എക്സ് ഒഫീഷ്യോ ചെയർമാനായി പ്രവർത്തിക്കുന്നതോടൊപ്പം (അതിന്റെ എല്ലാ ഓർഡിനൻസുകളും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നു), മീറ്റിംഗുകൾ വിളിക്കുകയും അതിന്റെ അദ്ധ്യക്ഷത വഹിക്കുകയും സത്യപ്രതിജ്ഞകൾ നടത്തുകയും പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുക എന്നിവയാണിവ. നഗരത്തിന്റെ ഔദ്യോഗിക തലവനായി കോടതികൾ മേയറെ അംഗീകരിക്കുകയും പോലീസിന്റെ അധികാരം ഏറ്റെടുക്കാനും വലിയ അപകടസമയങ്ങളിൽ വിളംബരത്തിലൂടെ നഗരം ഭരിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്.[12]

നഗര കൗൺസിൽ

[തിരുത്തുക]

യുമ നഗരത്തിന്റെ ഭരണസമിതിയായ യുമ സിറ്റി കൗൺസിലിൽ മുനിസിപ്പൽ വിഷയങ്ങളിൽ നിയമനിർമ്മാണത്തിനുള്ള എല്ലാ അധികാരങ്ങളും നിക്ഷിപ്തമാണ്. നാല് വർഷത്തേക്ക് നഗരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് കൗൺസിൽ അംഗങ്ങളും യുമ മേയറുംകൂടി ഉൾപ്പെടുന്നതാണ് നഗര കൗൺസിൽ. മേയറുടെ താൽക്കാലിക അഭാവത്തിൽ മേയറുടെ ചുമതലകൾ വഹിക്കുന്നതിനായി ഒരു ഡെപ്യൂട്ടി മേയറെ കൗൺസിൽ തിരഞ്ഞെടുക്കുന്നു. ഗാരി നൈറ്റ്, ലെസ്ലി മക്ക്ലെൻഡൺ, ജേക്കബ് മില്ലർ, എഡ്വേഡ് തോമസ്, മൈക്ക് ഷെൽട്ടൺ, കാരെൻ വാട്ട്സ് എന്നിവരാണ് നിലവിലുണ്ടായിരുന്ന കൗൺസിൽ അംഗങ്ങൾ.

സിറ്റി അഡ്മിനിസ്ട്രേറ്റർ

[തിരുത്തുക]

നഗരത്തിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പ്രവർത്തിക്കുന്ന ഒരു സിറ്റി അഡ്മിനിസ്ട്രേറ്ററെ സിറ്റി കൗൺസിൽ നിയമിക്കുന്നു. സിറ്റി ചാർട്ടർ, അല്ലെങ്കിൽ കൗൺസിൽ പാസാക്കിയ ഓർഡിനൻസുകൾ പ്രകാരം തന്റെ ചുമതലയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ നഗരകാര്യങ്ങളുടെയും നടത്തിപ്പിനായി സിറ്റി അഡ്മിനിസ്ട്രേറ്റർക്ക് സിറ്റി കൗൺസിലിന് നേരിട്ടുള്ള ഉത്തരവാദിത്തമാണുള്ളത്. അഡ്മിനിസ്ട്രേറ്ററുടെ ചില ചുമതലകളിൽ ഇവ ഉൾപ്പെടുന്നു: സിറ്റി ചാർട്ടറിലെ എല്ലാ നിയമങ്ങളും വ്യവസ്ഥകളും വിശ്വസ്തതയോടെ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുക, വാർഷിക ബജറ്റും മൂലധന പരിപാടിയും സിറ്റി കൗൺസിലിന് വേണ്ടി തയ്യാറാക്കുകയും സമർപ്പിക്കുകയും ചെയ്യുക, കൂടാതെ സാമ്പത്തിക സ്ഥിതിയും ഭാവി ആവശ്യങ്ങളും സംബന്ധിച്ച് സിറ്റി കൗൺസിലിനെ പൂർണ്ണമായി ഉപദേശിക്കുക എന്നിവയാണവ.[13]

ഭൂമിശാസ്ത്രം

[തിരുത്തുക]

പടിഞ്ഞാറ് കാലിഫോർണിയയുടെയും തെക്ക് മെക്സിക്കോയുടെയും അതിർത്തികൾക്കടുത്തായും കൊളറാഡോയുമായുള്ള ഗിലാ നദിയുടെ സംഗമത്തിന്റെ തൊട്ടു പടിഞ്ഞാറായുമാണ് യുമ നഗരം സ്ഥിതിചെയ്യുന്നത്. പസഫിക്കിന്റെ ഒരു ശാഖയായ കാലിഫോർണിയ ഉൾക്കടലിൽ നിന്ന് (കോർട്ടെസ് കടൽ) ഏകദേശം 60 മൈൽ ദൂരത്തിലായാണ് ഈ നഗരം നിലനിൽക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം നഗരത്തിന്റെ ആകെ വിസ്തീർണ്ണം 106.7 ചതുരശ്ര മൈൽ (276 ചതുരശ്ര കിലോമീറ്റർ) ആണ്, അതിൽ 106.6 ചതുരശ്ര മൈൽ പ്രദേശം (276 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) (0.07 ശതമാനം) ജലവുമാണ്.

കാലാവസ്ഥ

[തിരുത്തുക]

കാലാവസ്ഥ അതിന്റെ തീവ്രതയാൽ യുമ നഗരത്തെ ശ്രദ്ധേയമാക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ജനവാസമുള്ള ഏതൊരു സ്ഥലത്തേക്കാളും ഏറെ വരണ്ടതും, ഏറ്റവും സൂര്യപ്രകാശമുള്ളതും, ഏറ്റവും കുറഞ്ഞ ഈർപ്പമുള്ളതുമായ നഗരമാണ് യുമ എന്നതുപോലെതന്നെ ഏറ്റവും കുറഞ്ഞ മഴയുള്ളത്, കൂടാതെ വർഷത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ അതായത് 175 ദിവസങ്ങളിൽ - ദിനേന പരമാവധി താപനില 90 ° F (32 ° C) അല്ലെങ്കിൽ ഉയർന്ന താപനില അനുഭവപ്പെടുന്ന നഗരവുംകൂടിയാണിത്.[14][15]

അവലംബം

[തിരുത്തുക]
  1. "2018 U.S. Gazetteer Files". United States Census Bureau. Retrieved Jul 1, 2019.
  2. "Feature Detail Report for: Yuma". Geographic Names Information System. United States Geological Survey.
  3. "American FactFinder". United States Census Bureau. Archived from the original on April 4, 2016. Retrieved 2015-06-03.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. United States Census Bureau. "Annual Estimates of the Population of Metropolitan and Micropolitan Statistical Areas: April 1, 2010 to July 1, 2014". Archived from the original on May 10, 2015. Retrieved 2015-06-03.
  6. "City of Yuma". Greater Yuma Economic Development Corporation. Archived from the original on 2007-09-29. Retrieved 2007-06-23.
  7. Richard E. Lingenfelter, Steamboats on the Colorado River, 1852-1916, University of Arizona Press, Tucson, 1978 Archived 2016-01-18 at the Wayback Machine., p.15
  8. Richard E. Lingenfelter, Steamboats on the Colorado River, 1852-1916, University of Arizona Press, Tucson, 1978 Archived 2016-01-18 at the Wayback Machine., p.15
  9. "Chapter Xix. Early Settlements And First Attempts At Organization Of Territory". Southwest.library.arizona.edu. Archived from the original on 2011-05-17. Retrieved 2011-03-27.
  10. Richard E. Lingenfelter, Steamboats on the Colorado River, 1852-1916, University of Arizona Press, Tucson, 1978 Archived 2016-01-18 at the Wayback Machine., p.15
  11. Thomas Edwin Farish, History of Arizona, Volume I. The Filmer Brothers Electrotype Company, San Francisco, 1915. pp. 252-253
  12. "Yuma City Code: Yuma, Arizona". American Legal Publishing Corporation. American Legal Publishing Corporation. Retrieved 15 May 2018.
  13. "Yuma City Code: Yuma, Arizona". American Legal Publishing Corporation. American Legal Publishing Corporation. Retrieved 15 May 2018.
  14. "Mean Number of Days Maximum Temperature 90 Deg. F or Higher". Comparative Climatic Data for the United States Through 2012. National Oceanic and Atmospheric Administration: U.S. Dept. often Commerce. 2013. Archived from the original on 2013-11-06.
  15. "Extremes in U.S. Climate". National Climate Data Center. Retrieved February 2014. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=യുമ,_അരിസോണ&oldid=3763837" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy