ശ്രീ മാരിയമ്മൻ കോവിൽ, സിംഗപ്പൂർ
ശ്രീ മാരിയമ്മൻ കോവിൽ | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 1°16′57.4″N 103°50′43″E / 1.282611°N 103.84528°E |
പേരുകൾ | |
തമിഴ്: | ஸ்ரீ மாரியம்மன் கோவில் |
ചൈനീസ്: പിൻയിൻ: | 马里安曼兴都庙 Mǎlǐ'ànmàn Xīngdū Miào |
മലയ്: | Kuil Sri Mariamman |
സ്ഥാനം | |
രാജ്യം: | സിംഗപ്പൂർ |
സ്ഥാനം: | സൗത്ത് ബ്രിഡ്ജ് പാത |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ദേവി |
വാസ്തുശൈലി: | ദ്രാവിഡ വാസ്തുവിദ്യ |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | 1827 |
സൃഷ്ടാവ്: | Naraina Pillai |
സിംഗപ്പൂരിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ചൈനാ ടൗണിലെ മാരിയമ്മൻ കോവിൽ. ദ്രാവിഡ ശൈലിയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്.ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ അധികവും സിംഗപ്പൂരിലെ തമിഴ്വംശജരാണ് . ചരിത്ര-വാസ്തുവിദ്യാ പ്രാധാന്യങ്ങൾ കണക്കിലെടുത്ത് മാരിയമ്മൻ കോവിലിന്റെ സിംഗപ്പൂർ സർക്കാർ ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1827ലാണ് ഈ ക്ഷേത്രം പണിതുതീരുന്നത്.
ക്ഷേത്രത്തിന്റെ സ്ഥാനം
[തിരുത്തുക]സിംഗപ്പൂരിലെ ടെലോക് ആയ്യർ വീഥിയിലാണ് ആദ്യം ബ്രിട്ടീഷ് ഭരണാധികാരികൾ മാരിയമ്മൻ കോവിൽ പണിയാൻ സ്ഥലം കണ്ടുവെച്ചിരുന്നത്. സിംഗപൂരിലെത്തിയ ആഷ്യൻ കുടിയേറ്റക്കാർ ആദ്യമായി എത്തിയത് ഈ പ്രദേശത്തായിരുന്നു. സിംഗപൂരിലെ ആദ്യകാല ചൈനീസ്, ഇന്ത്യൻ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നതും ഈ പ്രദേശത്താണ്. എന്നിരിക്കലും ശുദ്ധജലത്തിന്റെ അഭാവം ടെലോക് ആയ്യർ വീഥിയിൽ അനുഭവപ്പെട്ടിരുന്നു. ഹൈന്ദവ അനുഷ്ഠാനങ്ങൾക്ക് തീർത്തും അനിവാര്യമായ ഒന്നാണ് ശുദ്ധജലം.
1821ൽ സിംഗപ്പൂരിലെ ബ്രിട്ടീഷ് റെസിഡെന്റായിരുന്ന വില്യം ഫാർക്കർ നരൈന പിള്ള എന്നയാലെ സ്റ്റാംഫർഡ് കനാലിനു സമീപമുള്ള സ്ഥലം നോക്കാൻ നിയോഗിച്ചു. ഈ സ്ഥലവും അനുകൂലമായിരുന്നില്ല. ഈ പ്രദേശം മറ്റു വ്കസന പദ്ധതികൾക്കായ് നീക്കിവെച്ചതായിരുന്നു.
1823-ൽ ഇപ്പോഴത്തെ സൗത്ത് ബ്രിഡ്ജ് പാതയിലാണ് ക്ഷേത്രത്തിനായ സ്ഥാനം കണ്ടെത്തുന്നത്.
ക്ഷേത്രത്തിന്റെ സാമൂഹിക പ്രശസ്തി
[തിരുത്തുക]കലയും വാസ്തുവിദ്യയും
[തിരുത്തുക]ദക്ഷിണേന്ത്യയുടെ ദ്രാവിഡ ശൈലിയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. സൗത്ത് ബ്രിഡ്ജ് റോഡിൽനിന്നുള്ള പ്രധാന പ്രവേശന ഗോപുരം വഴിവേണാം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. വിഭൂഷണങ്ങളാൽ അലംകൃതമായതും ആരു നിലകളിലായ് ഹൈന്ദവ ദേവതകളുടെ ശില്പങ്ങൾ സ്ഥാപിച്ചിട്റ്റുള്ളതുമാണ് ഈ ഗോപുരം. ഒരോ നിലകൾ മുകളിലോട്ട് പോകും തോറും ശില്പങ്ങളുടെ വലിപ്പം കുറയുന്നു. ഇത് ഉയരത്തിന്റെ പ്രതീതി കാഴ്ചക്കാരിൽ സൃഷ്ടിക്കുന്നു. നാനാവിധ വർണ്ണങ്ങളാൽ അലങ്കരിച്ചതാണ് ഈ ക്ഷേത്ര ഗോപുരവ്ം ശില്പങ്ങളും.
പ്രതിഷ്ഠകൾ
[തിരുത്തുക]ആഘോഷങ്ങളും ആചാരങ്ങളും
[തിരുത്തുക]ദീപാവലി ഉത്സവത്തിനു് ഏകദേശം ഒരാഴ്ച മുൻപേ നടത്തുന്ന കനലാട്ടമാണ് ഈ ക്ഷേത്രത്തിലെ ഒരു പ്രധാന സവിശേഷത.
അവലംബം
[തിരുത്തുക]- National Heritage Board (2002), Singapore's 100 Historic Places, Archipelago Press, ISBN 981-4068-23-3
- Lee Geok Boi (2002), "The Religious Monuments of Singapore: Faith of our Forefathers", Landmark Books, ISBN 981-3065-62-1
- National Heritage Board (2006), "The Encyclopedia of Singapore", Editions Didier Millet, ISBN 981-4155-63-2
- Hindu Endowments Board webpage Archived 2007-03-12 at the Wayback Machine. (accessed 16 March 2007)
- Asian Oriental Architecture webpage (accessed 16 March 2007)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Uniquely Singapore website Archived 2006-01-11 at the Wayback Machine.
- Interactive 360° VR image of the Sri Mariamman Temple
- Chinatownology: Sri Mariamman
- Hindu Endowments Board website Archived 2007-03-14 at the Wayback Machine.
- Flickr photos of the temple
- Original gopuram image- National Archives of Singapore site Archived 2007-09-27 at the Wayback Machine.
- Asian Historical Architecture: Sri Mariamman Temple