Jump to content

ബേർഡ് ലൈഫ് ഇന്റർനാഷണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(BirdLife International എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
BirdLife International
ആപ്തവാക്യംPartnership for Nature and People
രൂപീകരണം1922
തരംINGO
ലക്ഷ്യംConservation
ആസ്ഥാനംCambridge, United Kingdom
പ്രവർത്തിക്കുന്ന പ്രദേശങ്ങൾAfrica, Americas, Asia, Europe and Central Asia, Pacific
Chairman
Khaled Anis Irani
Chief executive
Patricia Zurita
വെബ്സൈറ്റ്www.birdlife.org
പഴയ പേര്
International Council for Bird Preservation

പക്ഷികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും പരിപാലനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു ആഗോള പങ്കാളിത്ത സംഘടനയാണ് ബേർഡ് ലൈഫ് ഇന്റർനാഷണൽ, BirdLife International (മുൻപ് : International Council for Bird Preservation). 120-ൽ അധികം സംഘടനകളുടെ പങ്കാളിത്തമെന്നനിലയിൽ ഇത് പരിപാലനവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവുംവലിയ സംഘടനയാണ്.[1]

100-ൽ ഏറെ രാജ്യങ്ങളിനിന്നുമായി 2.5 ദശലക്ഷത്തിലധികം ആളുകൾ ഇതിൽ അംഗങ്ങളാണ്. Britain’s Royal Society for the Protection of Birds, The Wild Bird Society of Japan, The U.S. National Audubon Society, തുടങ്ങിയ സംഘടനകൾ ഇതിലെ പ്രധാന പങ്കാളികളാണ്. Cambridge, UK -ൽ ആണ് ഇതിന്റെ ആസ്ഥാനം.

BirdLife International-ന്റെ മുൻഗണനകൾ പക്ഷികളുടെ വംശനാശം തടയുക, പ്രധാന ആവാസസ്ഥലങ്ങൾ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുക, പരിപാലകരെ ശാക്തികരിക്കുക എന്നിവയാണ്.

ബേർഡ് ലൈഫ് ഇന്ർനാഷണൽ ഇതുവരെ 7,500 സ്ഥലങ്ങൾ തിരിച്ചറിയുകയും 2,500,000 ദശലക്ഷം ഏക്കർ (1,000,000 ഹെക്ടർ) ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്-റെഡ് ലിസ്റ്റിന്റെ ഔദ്യാഗിക പട്ടിക തയ്യാറാക്കൽ അധികാരി എന്നനിലയിൽ BirdLife International 1,000-ൽ അധികം പക്ഷികളെ വംശനാശഭീഷണി നേരിടുന്നവയായി കണ്ടെത്തുകയും അവയുടെ പരിപാലനത്തിനായുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്.[2]

ചരിത്രം

[തിരുത്തുക]

BirdLife International 1922-ൽ International Council for Bird Preservation എന്ന പേരിൽ അമേരിക്കൻ പക്ഷിശാസ്ത്രജ്ഞരായ T. Gilbert Pearson ഉം Jean Theodore Delacour ഉം ചേർന്ന് സ്ഥാപിച്ചു. പലതവണ പേരുമാറ്റി ഒടുവിൽ 1993-ൽ "BirdLife International" എന്ന് പുനർനാമകരണം ചെയ്തു.[3]

പ്രാദേശിക പ്രവർത്തനങ്ങൾ

[തിരുത്തുക]

BirdLife International ലോകത്തെ Americas, Asia, Europe, Central Asia, Middle East, Pacific എന്നിങ്ങനെ പല മണ്‌ഡലങ്ങളായിത്തിരിച്ഛ് അവരുടെ പരിപാലന പരിപാടികൾ ക്രോഡീകരിക്കുന്നു.[4][5][6][7][8][9][10]

അംഗ സംഘടനകൾ

[തിരുത്തുക]

BirdLife International-ന് 120-ൽപ്പരം അംഗസംഘടനകളുണ്ട്.[11]

ആഗോള പരിപാടികൾ

[തിരുത്തുക]

BirdLife International BirdLife - The Magazine എന്ന ത്രമാസിക പ്രസിദ്ധീകരിക്കുന്നു. പക്ഷികളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥകളെക്കുറിച്ചും അവയുടെ പരിപാലന പരിപാടികളെക്കുറിച്ചുമുള്ള വാർത്തകളാണ് ഉള്ളടക്കം.[20]

റെഡ് ലിസ്റ്റ്

[തിരുത്തുക]

റെഡ് ലിസ്റ്റ് പക്ഷി വിഭാഗത്തിന്റെ ഔദ്യോഗിക അധികാരി BirdLife International ആണ്. 2015 വരെ BirdLife 1,375 ഇനം പക്ഷികൾ (ആകെയുള്ളതിന്റെ 13% അഥവാ 1/8) വംശനാശ ഭീഷണി നേരിടുന്നതായി (ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ, വംശനാശ ഭീഷണി നേരിടുന്ന ജീവികൾ, വംശനാശ സാദ്ധ്യതയുള്ള ജീവികൾ) വിലയിരുത്തിയിരുന്നു.[21]

അവലംബം

[തിരുത്തുക]
  1. "BirdLife Partners". BirdLife International. Archived from the original on 2019-06-28. Retrieved 30 August 2015.
  2. "Red List Authority for birds". {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. "Our History". BirdLife International. Archived from the original on 2021-10-06. Retrieved 30 August 2015.
  4. "Regions". BirdLife International. Retrieved 30 August 2015.
  5. "Africa". BirdLife International. Retrieved 30 August 2015.
  6. "Americas". BirdLife International. Retrieved 30 August 2015.
  7. "Asia". BirdLife International. Retrieved 30 August 2015.
  8. "Europe and Central Asia". BirdLife International. Retrieved 30 August 2015.
  9. "Middle East". BirdLife International. Retrieved 30 August 2015.
  10. "Pacific". BirdLife International. Retrieved 30 August 2015.
  11. BirdLife Partners Archived 2019-06-28 at the Wayback Machine., BirdLife International (page visited on 16 August 2016).
  12. "Marine". BirdLife International. Retrieved 30 August 2015.
  13. "Preventing Extinctions". BirdLife International. Retrieved 30 August 2015.
  14. "Migratory Birds and Flyways". BirdLife International. Archived from the original on 2015-08-25. Retrieved 30 August 2015.
  15. "Climate Change". BirdLife International. Retrieved 30 August 2015.
  16. "Forests of Hope". BirdLife International. Retrieved 30 August 2015.
  17. "Local Empowerment". BirdLife International. Retrieved 30 August 2015.
  18. "Invasive Alien Species". BirdLife International. Archived from the original on 2015-09-05. Retrieved 30 August 2015.
  19. "Important Bird and Biodiversity Areas (IBAs)". BirdLife International. Retrieved 30 August 2015.
  20. "BirdLife's World Bird Club". BirdLife International. Retrieved 30 August 2015.
  21. https://www.iucn.org/theme/species/our-work/birds

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബേർഡ്_ലൈഫ്_ഇന്റർനാഷണൽ&oldid=3798811" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy